കൂളിംഗ് ഗ്ലാസ് ധരിച്ച് മൊമന്റോ വാങ്ങിക്കാനെത്തി യുവാവ്! ഊരെടാ…വെക്കെടാന്ന് മമ്മൂട്ടി

സുഹൃത്തുക്കളോടും സഹപ്രവര്‍ത്തകരോടും വളരെ അടുത്ത ആത്മബന്ധം കാത്തുസൂക്ഷിക്കുന്ന താരമാണ് മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടി. പുറത്ത് ഭയങ്കര കര്‍ക്കശക്കാരന്റെ ലുക്കിലാണെങ്കിലും പ്രിയപ്പെട്ടവര്‍ക്കിടയില്‍ മമ്മൂക്ക വളരെ അടിച്ചുപൊളിയാണ്. കളിച്ചും ചിരിച്ചും അവര്‍ക്കൊപ്പം സമയം പങ്കിടാറുണ്ട്. ഇപ്പോഴിതാ മെഗാതാരത്തിന്റെ…

സുഹൃത്തുക്കളോടും സഹപ്രവര്‍ത്തകരോടും വളരെ അടുത്ത ആത്മബന്ധം കാത്തുസൂക്ഷിക്കുന്ന താരമാണ് മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടി. പുറത്ത് ഭയങ്കര കര്‍ക്കശക്കാരന്റെ ലുക്കിലാണെങ്കിലും പ്രിയപ്പെട്ടവര്‍ക്കിടയില്‍ മമ്മൂക്ക വളരെ അടിച്ചുപൊളിയാണ്. കളിച്ചും ചിരിച്ചും അവര്‍ക്കൊപ്പം സമയം പങ്കിടാറുണ്ട്. ഇപ്പോഴിതാ മെഗാതാരത്തിന്റെ അത്തരം ഒരു വീഡിയോയാണ് സോഷ്യലിടത്ത് നിറയുന്നത്.

മമ്മൂട്ടിയുടെ കഴിഞ്ഞ വര്‍ഷത്തെ സൂപ്പര്‍ഹിറ്റുകളായ കണ്ണൂര്‍ സ്‌ക്വാഡ്, കാതല്‍ എന്നീ സിനിമകളുടെ വിജയാഘോഷ പരിപാടിക്കിടെയുള്ള വീഡിയോയാണ് വൈറലായിരിക്കുന്നത്. രണ്ട് സിനിമകളിലേയും അഭിനേതാക്കളും അണിയറ പ്രവര്‍ത്തകരും സക്സസ് മീറ്റിനെത്തിയിരുന്നു. എല്ലാവരെയും മമ്മൂട്ടി മൊമന്റോ നല്‍കി ആദരിക്കുകയും ചെയ്തു.

ഇതിനിടെ മൊമന്റോ വാങ്ങിക്കാന്‍ എത്തിയ അണിയപ്രവര്‍ത്തകരില്‍ ഒരാള്‍ക്കൊപ്പമുള്ള രസകരമായ വീഡിയോയാണ് ശ്രദ്ധേയമാകുന്നത്. മൊമന്റോ വാങ്ങിക്കാന്‍ എത്തിയ യുവാവിന്റെ മുഖത്ത് കൂളിങ് ഗ്ലാസ് കണ്ടതോടെ അത് ഊരി മാറ്റാന്‍ താരം പറഞ്ഞു.

ഇടിവാങ്ങുമെന്ന് ആംഗ്യം കാണിക്കുന്നുണ്ട്. യുവാവ് ഗ്ലാസ് ഊരി ആദ്യത്തെ മൊമന്റോ സ്വീകരിച്ചു. രണ്ടാമത്തെ മൊമെന്റോ സ്വീകരിക്കുന്ന സമയത്ത് കൂളിങ് ഗ്ലാസ് വെക്കാനും മമ്മൂട്ടി ആവശ്യപ്പെടുന്നുണ്ട്. യുവാവുമായുള്ള മമ്മൂട്ടിയുടെ ഇടപെടല്‍ ചിരി നിറയ്ക്കുകയാണ്.