Categories: Film News

‘എം ടി ഇല്ലാതെ മലയാള ഭാഷ ഇല്ല’ മമ്മൂട്ടി

മലയാളത്തിന്റെ പ്രിയ സാഹിത്യകാരൻ എംടി വാസുദേവൻ നായരെ കുറിച്ച് നടൻ മമ്മൂട്ടി പറഞ്ഞ് കാര്യങ്ങളാണ് സോഷ്യൽ മീഡിയിയൽ വൈറലാവുന്നത്. എംടിയുമായുള്ള ബന്ധം തനിക്ക് വാക്കുകളിലൂടെ വിശദീകരിക്കാൻ സാധിക്കുന്നതല്ല എന്നാണ് എംടിയുടെ നവതിയോടനുബന്ധിച്ച് നടന്ന സാദരം ‘എം ടി ഉത്സവം’ പരിപാടിയിൽ മുഖ്യാതിഥിയായി എത്തിയ മമ്മൂട്ടി പറഞ്ഞത്


എനിക്ക് അദ്ദേഹത്തെ ഒരു ചേട്ടനോ, അനിയനോ, പിതാവോ, സഹോദരനോ, സുഹൃത്തോ ആരാധകനോ അങ്ങിനെ ഏത് രീതിയിൽ വേണമെങ്കിലും സമീപിക്കാൻ കഴിയും. അദ്ദേഹത്തിന്റെ സാഹിത്യ കൃതിയിലെ എല്ലാ കഥാപാത്രവുമായി ഞാൻ മാറിയിട്ടുണ്ടെന്നും സിനിമയിൽ അഭിനയിച്ചതു മാത്രമല്ല, എംടിയുടെ സാഹിത്യത്തിലെ കഥാപാത്രങ്ങളെ പരലപ്പോഴായി ഞാൻ സ്വപ്നം കണ്ടിട്ടുണ്ട്. എന്നിലെ നടനെ പരിപോഷിപ്പിച്ച കഥാപാത്രങ്ങളായിരുന്നു എംടിയുടേതെന്നും മമ്മൂട്ടി വിശദമാക്കി.


നമ്മൾ എം ടിയെ ആദരിക്കുന്നതിനേക്കാൾ കൂടുതൽ മറ്റ് ഭാഷകളിലെ സാഹിത്യപ്രവർത്തകരും വായനക്കാരും നുരീപകരും അദ്ദേഹത്തെ അറിയുകയും ബഹുമാനിക്കുകയും ചെയ്യുന്നുണ്ട്.അദ്ദേഹത്തിന്റെ സിനിമകളിൽ അഭിനയിച്ചൊരാളെന്ന നിലയിൽ എനിക്ക് ലഭിക്കുന്ന പ്രത്യേക അംഗീകാരം ആസ്വദിക്കാൻ കഴിയുന്നത് എം ടിയുമായി ഒരു ‘മാജിക്കൽ കണക്ഷൻ ‘ഉള്ളതുകൊണ്ടാണ്. അതിപ്പോഴും ഞങ്ങൾ തമ്മിലുണ്ട് താനും. എം ടി ഇല്ലാതെ മലയാള ഭാഷ ഇല്ല. ഭാഷയുള്ള കാലം എം ടി അവശേഷിക്കുമെന്നാണ് എം ടി ഉത്സവം പരിപാടിയിൽ മമ്മൂട്ടി പറഞ്ഞത്‌

Aiswarya Aishu