അവാർഡ് വേദിയിൽ വച്ചു മമ്മൂട്ടിയെ അപമാനിച്ചു

ആളില്ലാത്ത വേദിയിൽ വെച്ച് ആയിരുന്നു മമ്മൂട്ടിക്ക് അവാർഡ് നൽകി അപമാനിച്ചത്. 63 മത് ഫിലിം ഫെയർ അവാർഡ് ഹൈദ്രാബാദിൽ വെച്ചായിരുന്നു. മലയാളിയും തമിഴനും തെലുങ്കനും ഭാഷക്കതീതമായി ഒത്തുചേർന്ന വേദി ഹൈദ്രാബാദിലെ ഇന്റർനാഷണൽ കൺവെൻഷൻ സെന്റർ വേദിയിൽ പരുപാടി ഗംഭീരമായി നടന്ന് കൊണ്ടിരിക്കെ പത്തേമാരിയുടെ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ട മമ്മൂക്ക ആദ്യം തന്നെ സംഘാടകരോട് പറഞ്ഞത് നോമ്പ് കാലമായതിനാൽ ഞാൻ നോമ്പ് നോറ്റിട്ടുണ്ട്. വൈകിട്ട് നോമ്പ് തുറക്കാൻ നേരത്തേക്ക് മാറ്റി എന്റെ കാര്യം പ്രതേകം പരിഗണിക്കണം എന്ന് പറഞ്ഞിരുന്നു.

Mammootty2
Mammootty2

സംഘാടകർ കാര്യം ഗൗരവമായി പരിഗണിച്ചെങ്കിലും ഒന്നും സംഭവിച്ചില്ല അവർ എഴുതി തയാറാക്കിയ വിധത്തിലാണ് അവാർഡ് ദാനം നടന്നത്. എല്ലാവരുടെയും അവാർഡ് കൊടുത്ത ശേഷം നോമ്പ് തുറ കഴിഞ്ഞാണ് മമ്മൂട്ടിയെപ്പോലുള്ള താരത്തെ അവസാനം പുരസ്‌കാരം നൽകാനായി വിളിച്ചത്. ഷണം സ്വീകരിച്ച് വേദിയിൽ എത്തിയപ്പോൾ കാണുന്നത്. ഒഴിഞ്ഞു കിടക്കുന്ന കസേരകളാണ്. എല്ലാം കൊണ്ടും കോപം അടക്കിപ്പിടിച്ചിരുന്ന മാമൂട്ടിക്ക് ഒഴിഞ്ഞു കിടക്കുന്ന കസേര കൂടി കണ്ടപ്പോൾ പൊട്ടിത്തെറിക്കേണ്ടി വന്നു. തെലുങ്കിലെയും തമിഴിലെയും പ്രമുഖ നാടൻമാർ വേദി വിട്ടപ്പോൾ കൂടെ ആരധകരും പോയതാണ് കസേര ഒഴിഞ്ഞത്. മലയാളത്തിലെ സൂപ്പർ താരങ്ങളെ തിരിച്ചറിയാഞ്ഞതും തിരിച്ചടിയായി.