അമ്പിളി ചേട്ടന് ജന്മദിന ആശംസകള്‍ നേര്‍ന്ന് മമ്മൂട്ടിയും മോഹന്‍ലാലും!!!

മലയാളത്തിന്റെ ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാറിന് പിറന്നാള്‍ ആശംസയുമായി മമ്മൂട്ടിയും മോഹന്‍ലാലും. ഒരുമിച്ച് പങ്കിട്ട ഫ്രേമുകളും ഒരുപാട് കാലത്തെ സ്‌നേഹവും നിറച്ച്, നടന് പിറന്നാള്‍ ആശംസകള്‍ അറിയിച്ചിരിക്കുകയാണ്. ഒരായിരം കഥ പറയുന്ന രണ്ട് ചിത്രങ്ങളും താരങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. ജഗതി ശ്രീകുമാറിന്റെ 72-ാം പിറന്നാളാണിന്ന്.

‘പ്രിയപ്പെട്ട അമ്പിളി ചേട്ടന് ജന്മദിന ആശംസകള്‍’ എന്നാണ് മോഹന്‍ലാല്‍ കുറിച്ചത്. ‘പ്രിയപ്പെട്ട ജഗതി ശ്രീകുമാറിന് ജന്മദിന ആശംസകള്‍’ എന്ന് മമ്മൂട്ടിയും കുറിച്ചു. സിനിമാ മേഖലയില്‍ നിന്നും പ്രേക്ഷകരില്‍ നിന്നും നിരവധിപേര്‍ ജഗതിയ്ക്ക് ആശംസകള്‍ അറിയിക്കുന്നുണ്ട്.

മകള്‍ക്കൊപ്പം പാട്ടുപാടുന്ന ജഗതിയുടെ അടുത്തിടെ സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ‘ക്യാഹൂവാ തേരാവാദ്’ എന്ന പ്രശസ്തമായ റാഫി ഗാനമാണ് മകള്‍ പാര്‍വതിയും ജഗതി ശ്രീകുമാറും ചേര്‍ന്ന് പാടുന്നത്. മകള്‍ പാടുമ്പോള്‍ കൂടെ ചേര്‍ന്ന് പാടാന്‍ ശ്രമിക്കുകയായിരുന്നു ജഗതി. 2022ല്‍ ‘സിബിഐ 5’ ലൂടെ സിനിമയിലേക്ക് ജഗതി മടങ്ങിവരവ് നടത്തിയിരുന്നു. എന്നാല്‍ നടന്‍ സജീവമാകുന്നത് കാത്തിരിക്കുകയാണ് സിനിമാ ലോകം.

വാഹനാപകടത്തെ തുടര്‍ന്ന് ഗുരുതരമായി പരുക്കേറ്റിരുന്ന താരം കഴിഞ്ഞ 10 വര്‍ഷമായി സിനിമയില്‍ നിന്നു വിട്ടുനില്‍ക്കുകയാണ്. ആരോഗ്യം വീണ്ടെടുത്ത് വീണ്ടും വെള്ളിത്തിരയില്‍ നിറഞ്ഞാടട്ടെ എന്നാണ് അദ്ദേഹത്തെ സ്‌നേഹിക്കുന്നവര്‍ ആശംസിക്കുന്നത്. 2012 മാര്‍ച്ചില്‍ മലപ്പുറം തേഞ്ഞിപ്പാലത്ത് വച്ചുണ്ടായ വാഹനാപകടത്തെ തുടര്‍ന്നാണ് ജഗതി അഭിനയരംഗത്തുനിന്ന് പിന്‍വാങ്ങിയത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ജഗതി വര്‍ഷങ്ങളുടെ ചികിത്സയ്ക്കു ശേഷമാണ് ജീവിതത്തിലേക്ക് തിരികെയെത്തിയത്

Anu

Recent Posts

ജാസ്മിന് കപ്പ് കിട്ടാതിരുന്നത് നന്നായി; ജിന്റോ ജയിച്ചത് സിംപതികൊണ്ടല്ല ; ശോഭ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സിന്റെ കപ്പ് നേടിയത് ജിന്റോ ആണെങ്കിലും മറുവശത്ത് ജാസ്മിനായിരുന്നു വിജയം അർഹിച്ചതെന്ന വാദം ഉയർത്തുന്നവരുണ്ട്. ജാസ്മിന്…

57 mins ago

തന്റെ ഓഫീസിൽ ഇന്നും ഫ്രെയിം ചെയ്യ്തു വെച്ചിരിക്കുന്ന ആ  ഒരു നടന്റെ ഓട്ടോഗ്രാഫ് ആണ്; വെളിപ്പെടുത്തലുമായി വിജയ് സേതുപതി

നിരവധി തമിഴ് ഹിറ്റ് ചിത്രങ്ങൾ അനായാസം അഭിനയിച്ചു പ്രതിഫലിപ്പിച്ച നടനാണ് വിജയ് സേതുപതി, ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രമായ 'മഹാരാജ'യുടെ …

2 hours ago

പ്രണവിന്റെ നായികആയതിൽ സന്തോഷം എന്നാൽ പൂരത്തെറി ലഭിച്ചു, ദർശന രാജേന്ദ്രൻ

വെത്യസ്ത കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ കടന്നുവന്ന നടിയാണ് ദർശന രാജേന്ദ്രൻ, തന്റെ കഥാപാത്രങ്ങൾ എല്ലാം തന്നെ ഇഷ്ടപ്പെടുന്നത് പലപ്പോഴും പ്രേക്ഷകർ…

4 hours ago

തിലകൻ ചേട്ടൻ മരിച്ചതുകൊണ്ടാകാം ഇന്നും ആ വിഷയം ചർച്ച ആകുന്നത്! ഇനിയും ഞാൻ മരിച്ചാലും ഇത് തന്നെ സംഭവിക്കാ൦; വിനയൻ

12  വർഷകാലം സിനിമയിൽ നിന്നും വിലക്ക് ഏർപ്പെടുത്തിയ സംവിധായകനായിരുന്നു വിനയൻ, എന്നാൽ എല്ലാത്തിനും ഒടുവിൽ അദ്ദേഹത്തിന് തന്നെ ആയിരുന്നു വിജയം.…

5 hours ago

ചേട്ടൻ ഇനിയും ഒരു പുതിയ സിനിമ ചെയ്യുന്നുണ്ട് അതിലും ക്രിഞ്ചും, ക്ലിഷോയും ഉണ്ടങ്കിൽ വെറുതെ വിടരുത്; ധ്യാൻ ശ്രീനിവാസൻ

ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളായി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പുതിയ ചിത്രമായിരുന്നു വർഷങ്ങൾക്ക് ശേഷം,…

6 hours ago

22-ാം വിവാഹ വാര്‍ഷികത്തില്‍ പ്രിയതമയുടെ ഓര്‍മ്മകളുമായി ബിജിബാല്‍!!

മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനാണ് ബിജിബാല്‍. മലയാളിയുടെ പ്രിയ ഗാനങ്ങളില്‍ എപ്പോഴും ഇടംപിടിച്ചിട്ടുണ്ടാവും ബിജിപാലിന്റെ പാട്ട്. സോഷ്യലിടത്ത് സജീവമായ താരം…

18 hours ago