മമ്മൂട്ടി നായകനായ യാത്രയുടെ രണ്ടാം ഭാഗത്തിൽ സോണിയ ഗാന്ധി അഭിനയിക്കുന്നുണ്ടോ… ഒരു പോസ്റ്റർ പുറത്ത് വന്നതോടെ ആരാധകരുടെ ചോദ്യം ഇതാണ്. ജീവ പ്രധാന വേഷത്തിലെത്തുന്ന ഒരു ചിത്രമായിട്ടാണ് യാത്ര 2 ഒരുങ്ങുന്നത്. യാത്ര 2വിന്റെ പുതിയ ഒരു ക്യാരക്ടർ ലുക്കാണ് ചർച്ചയാകുന്നത്. മമ്മൂട്ടി യാത്ര എന്ന ഹിറ്റ് ചിത്രത്തിൽ ആന്ധ്രപ്രദേശ് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായ വൈ എസ് രാജശേഖര റെഡ്ഡിയിട്ടായിരുന്നു വേഷമിട്ടത്.
ഇപ്പോൾ യാത്ര 2ൽ സോണിയാ ഗാന്ധിയുടെ കഥാപാത്രത്തിന്റെ ലുക്കാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. സോണിയാ ഗാന്ധി രൂപ സാദൃശ്യമുള്ള ക്യാരക്ടർ ലുക്ക് വൻ ചർച്ചയായി മാറിയിട്ടുണ്ട്. ജർമൻ നടി സൂസെയ്ൻ ബെർണെർട്ടാണ് ചിത്രത്തിൽ വേഷമിടുന്നത്. ഇന്ത്യൻ സിനിമകളിൽ നേരത്തെയും അഭിനയിച്ചിട്ടുള്ള താരമാണ് സൂസെയ്ൻ ബെർണെർട്ട്. പൃഥ്വിരാജ് നായകനായ തീർപ്പിലും സൂസെയ്ൻ ബെർണെർട്ട് വേഷമിട്ടിരുന്നു. ദ ആക്സിഡന്റൽ പ്രൈം മിനിസ്റ്റർ സിനിമയിലും സോണിയാ ഗാന്ധിയായി സൂസെയ്ൻ ബെർണെർട്ട് തന്നെയാണ് എത്തിയത്. യാത്രയുടെ ആദ്യം ഭാഗം വൻ ഹിറ്റായി മാറിയിരുന്നു.
2024 ഫെബ്രുവരിയിലാണ് രണ്ടാം ഭാഗം റിലീസ് ചെയ്യുക. നിലവിലെ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായ വൈ എസ് ജഗൻമോഹൻ റെഡ്ഡിക്കാണ് യാത്രാ 2ൽ പ്രാധാന്യം. ഹി വി രാഘവിനറെ സംവിധാനത്തിലുള്ള ചിത്രത്തിൽ വൈ എസ് ജഗൻമോഹൻ റെഡ്ഡിയായിട്ടാണ് ജീവ എത്തുന്നത്. തിരക്കഥയും മഹി വി രാഘവിന്റേതാണ്. മമ്മൂട്ടിയും യാത്ര രണ്ടിൽ നിർണായകമായ രംഗങ്ങളിൽ ഉണ്ടാകുമെങ്കിലും വൈ എസ് ജഗൻമോഹൻ റെഡ്ഡിയായി വേഷമിടുന്ന ജീവയായിരിക്കും നായകൻ.
ഒരു കാലത്ത് മലയാളികളുടെ പ്രിയങ്കരനായ നടൻ ആയിരുന്നു റഹുമാൻ, ഇപ്പോളിതാ അദ്ദേഹത്തിന്റെ അതേപാതയിലൂടെ മകൾ അലീഷ സിനിമയിലേക്ക് എത്തുകയാണ്, ഇപ്പോൾ…
ഭാഷയുടേയും ദേശത്തിന്റേയും അതിര് വരമ്പുകളില്ലാതെ എല്ലാ സിനിമാ ഇന്‍ഡസ്ട്രികളിലും നിലനില്‍ക്കുന്ന ഒന്നാണ് കാസ്റ്റിംഗ് കൗച്ച്. പല മുന്‍നിര താരങ്ങള്‍ പോലും…
എൻഗേജ് മെന്റ് കഴിഞ്ഞിട്ടില്ലെന്നും ബിഗ് ബോസ് ഷോ കഴിന്നതിനു ശേഷം നോക്കിയിട്ട് തീരുമാനിക്കാനായിരുന്നു പ്ലാനെന്നു ആവർത്തിക്കുകയാണ് ജാസ്മിൻ ജാഫർ .…
തെന്നിന്ത്യന്‍ സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നടി വരലക്ഷ്മി ശരത്കുമാര് വിവാഹിതയാവുകയാണ്. പ്രധാനമന്ത്രി മോദി മുതല്‍ രജനികാന്ത്, കമല്ഹാസന് എന്നിങ്ങനെ പ്രമുഖരായ…
മലയാളത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറിയെങ്കിലും മലയാളത്തിൽ കുറച്ച് സിനിമകളിൽ മാത്രമേ നടി നയൻതാര അഭിനയിച്ചിട്ടുമുള്ളൂ. നയൻതാരയും നിവിൻ പോളിയും ആദ്യമായി മലയാളത്തിൽ…
ബാലയ്യ എന്ന വിളിപ്പേരുള്ള നടൻ നന്ദമൂരി ബാലകൃഷ്ണ വിവാദങ്ങളിലെ നിറസാന്നിധ്യമാണ്. ഗുരുതരമായ ആരോപണങ്ങൾ ബാലയ്യയ്ക്കെതിരെ ഉണ്ടാവാറുണ്ട്. മികകപ്പോഴും സഹപ്രവർത്തകർക്കും ജീവനക്കാർക്കുമൊക്കെ…