മമ്മൂട്ടി ചിത്രത്തിൽ സോണിയ ​ഗാന്ധി അഭിനയിക്കുന്നുണ്ടോ? സംശയകണ്ണുകളുമായി ആരാധകർ, പോസ്റ്റർ വൈറൽ

മമ്മൂട്ടി നായകനായ യാത്രയുടെ രണ്ടാം ഭാഗത്തിൽ സോണിയ ​ഗാന്ധി അഭിനയിക്കുന്നുണ്ടോ… ഒരു പോസ്റ്റർ പുറത്ത് വന്നതോടെ ആരാധകരുടെ ചോദ്യം ഇതാണ്. ജീവ പ്രധാന വേഷത്തിലെത്തുന്ന ഒരു ചിത്രമായിട്ടാണ് യാത്ര 2 ഒരുങ്ങുന്നത്. യാത്ര 2വിന്റെ…

മമ്മൂട്ടി നായകനായ യാത്രയുടെ രണ്ടാം ഭാഗത്തിൽ സോണിയ ​ഗാന്ധി അഭിനയിക്കുന്നുണ്ടോ… ഒരു പോസ്റ്റർ പുറത്ത് വന്നതോടെ ആരാധകരുടെ ചോദ്യം ഇതാണ്. ജീവ പ്രധാന വേഷത്തിലെത്തുന്ന ഒരു ചിത്രമായിട്ടാണ് യാത്ര 2 ഒരുങ്ങുന്നത്. യാത്ര 2വിന്റെ പുതിയ ഒരു ക്യാരക്ടർ ലുക്കാണ് ചർച്ചയാകുന്നത്. മമ്മൂട്ടി യാത്ര എന്ന ഹിറ്റ് ചിത്രത്തിൽ ആന്ധ്രപ്രദേശ് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായ വൈ എസ് രാജശേഖര റെഡ്ഡിയിട്ടായിരുന്നു വേഷമിട്ടത്.

ഇപ്പോൾ യാത്ര 2ൽ സോണിയാ ഗാന്ധിയുടെ കഥാപാത്രത്തിന്റെ ലുക്കാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. സോണിയാ ഗാന്ധി രൂപ സാദൃശ്യമുള്ള ക്യാരക്ടർ ലുക്ക് വൻ ചർച്ചയായി മാറിയിട്ടുണ്ട്. ജർമൻ നടി സൂസെയ്‍ൻ ബെർണെർട്ടാണ് ചിത്രത്തിൽ വേഷമിടുന്നത്. ഇന്ത്യൻ സിനിമകളിൽ നേരത്തെയും അഭിനയിച്ചിട്ടുള്ള താരമാണ് സൂസെയ്‍ൻ ബെർണെർട്ട്. പൃഥ്വിരാജ് നായകനായ തീർപ്പിലും സൂസെയ്‍ൻ ബെർണെർട്ട് വേഷമിട്ടിരുന്നു. ദ ആക്സിഡന്റൽ പ്രൈം മിനിസ്റ്റർ സിനിമയിലും സോണിയാ ഗാന്ധിയായി സൂസെയ്‍ൻ ബെർണെർട്ട് തന്നെയാണ് എത്തിയത്. യാത്രയുടെ ആദ്യം ഭാ​ഗം വൻ ഹിറ്റായി മാറിയിരുന്നു.

2024 ഫെബ്രുവരിയിലാണ് രണ്ടാം ഭാ​ഗം റിലീസ് ചെയ്യുക. നിലവിലെ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായ വൈ എസ് ജഗൻമോഹൻ റെഡ്ഡിക്കാണ് യാത്രാ 2ൽ പ്രാധാന്യം. ഹി വി രാഘവിനറെ സംവിധാനത്തിലുള്ള ചിത്രത്തിൽ വൈ എസ് ജഗൻമോഹൻ റെഡ്ഡിയായിട്ടാണ് ജീവ എത്തുന്നത്. തിരക്കഥയും മഹി വി രാഘവിന്റേതാണ്. മമ്മൂട്ടിയും യാത്ര രണ്ടിൽ നിർണായകമായ രംഗങ്ങളിൽ ഉണ്ടാകുമെങ്കിലും വൈ എസ് ജഗൻമോഹൻ റെഡ്ഡിയായി വേഷമിടുന്ന ജീവയായിരിക്കും നായകൻ.