വീട്ടില്‍ വന്ന ആ വിരുന്നകാരന്‍ ആരെന്ന് വെളിപ്പെടുത്തി മമ്ത മോഹന്‍ദാസ്

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് നടി മമ്ത മോഹന്‍ദാസ്. മയൂഖം എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ താരം നിരവധി സിനിമകളുടെ ഭാഗമായി ഇതിനോടകം. സോഷ്യല്‍ മീഡിയയില്‍ സജീവമായിട്ടുള്ള താരം കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ ഒരു വീഡിയോ പങ്കുവെച്ചിരുന്നു.

തന്റെ വീട്ടിലേക്ക് ഒരു വിസിറ്റര്‍ വന്നുവെന്നാണ് മമ്ത ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറയുന്നത്. നിങ്ങള്‍ക്ക് ഊഹിക്കാന്‍ പോലും പറ്റാത്തയാളാണെന്നും താരം പറയുന്നുണ്ട്. താന്‍ വളരെ എക്സൈറ്റഡ് ആണ് എന്നും താരം കൂട്ടിച്ചേര്‍ത്തു. എന്തായാലും അദ്ദേഹവും ഞങ്ങളും ഹാപ്പിയാണ്. ഡീറ്റെയില്‍സൊക്കെ താന്‍ പിന്നെ തരാമെന്നും പറഞ്ഞാണ് നടി വീഡിയോ പോസ്റ്റ് ചെയ്തത്. ഇപ്പോഴിതാ ആരായിരുന്നു തന്റെ വീട്ടില്‍ വന്ന ആ വിസിറ്റര്‍ എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം.
‘ഒരു വിസിറ്റര്‍ വന്നു’ വീഡിയോയ്ക്കുള്ള എല്ലാ അഭിപ്രായങ്ങളും വായിക്കുന്നത് വളരെ രസകരമാണ്, ചില ഊഹങ്ങള്‍ തികച്ചും തമാശയായിരുന്നുവെന്ന് പറയണമെന്നാണ് നടി പുതിയ പോസ്റ്റില്‍ കുറിച്ചത്.

ഡബിള്‍ ഹോഴ്സ് ഇന്‍സ്റ്റന്റ് പാലപ്പത്തിന്റെ സൂപ്പര്‍ ഫണ്‍ ആന്‍ഡ് ഔട്ട് ഓഫ് ദി ബോക്സ് പരസ്യ ചിത്രത്തിന്റെ ഭാഗമായാണ് ടീസര്‍ വീഡിയോ അപ്ലോഡ് ചെയ്തത്, അതിശയിപ്പിക്കുന്ന അതിഥിയെ അവതരിപ്പിക്കുന്നുവെന്നും നടി പോസ്റ്റില്‍ പറയുന്നു. അന്യഗ്രഹ ജീവിയായിരുന്നു താരത്തിന്റെ ആ വിസിറ്റര്‍. ഇനിയും നിരവധി രസകരമായ കമന്റുകള്‍ പ്രതീക്ഷിക്കുന്നുവെന്നും മമ്ത കുറിച്ചു.

Gargi