അഭിനയം കൊണ്ടും തന്റെ ജീവിതം കൊണ്ടും എല്ലാവര്ക്കും മാതൃകയാണ് മമ്താ മോഹൻദാസ്, തന്റെ വിഷമങ്ങളോ സങ്കടങ്ങളോ ഒന്നും തന്നെ ആരോടും പങ്കുവയ്ക്കാൻ താരം തയ്യാറാകാറില്ല, ഇപ്പോഴും ചിരിച്ച മുഖവുമായിട്ടായിരിക്കും മംമ്ത പ്രേക്ഷരുടെ മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. രണ്ടു തവണ ക്യാന്സറിനോട് പൊരുതി വിജയിച്ച താരമാണ് മമത, അന്നും തന്റെ വേദനകൾ എല്ലാം ഉള്ളിലടക്കി താരം വിജയിച്ചു. തന്റെ വേദന രക്ഷിതാക്കളെ വേദനിപ്പിക്കും എന്നുള്ളതിനാല് തനിച്ച് ജീവിക്കുകയും ചികിത്സയ്ക്ക് വിധേയയാകുകയുമായിരുന്നു.
പിന്നീട് പൂർവാധികം ശക്തിയോടെയാണ് മമത വീണ്ടും അഭിനയ രംഗത്തേക്ക് കാലെടുത്തു വെച്ചത്. എന്നെ ഞാൻ ആക്കിയത് സിനിമ ആണെന്നും ജീവിതത്തിലെ ഓരോ വിഷമ ഘട്ടം കഴിയുമ്ബോഴും എനിക്ക് തിരിച്ചെത്താനുള്ള ഇടമാണ് സിനിമയാണെന്നും താരം പറഞ്ഞിരുന്നു. 2011 ൽ വിവാഹിതയായ മംമ്ത ഒരു വർഷത്തിന് ശേഷം വിവാഹമോചനം നേടിയിരുന്നു. അതിനു ശേഷം മംമ്ത നേരിടുന്ന പ്രധാന ചോദ്യങ്ങളിൽ ഒന്നാണ് എന്നാണ് ഇനി ഒരു വിവാഹം കഴിക്കുന്നത് എന്ന്. എന്നാൽ അതിനു ഒന്നും മംമ്ത മറുപടി നൽകിയില്ലായിരുന്നു. ഇപ്പോൾ തന്റെ രണ്ടാം വിവാഹത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് മംമ്ത.
ഇപ്പോൾ കൂടുതൽ ഓർമകളും അനുഭവങ്ങളും ഉണ്ടാക്കി എടുക്കന്നതിന്റെ തിരക്കിൽ ആണ് ഞാൻ. കാരണം നാളെ ആ ഓർമ്മകൾ മാത്രമേ നമ്മുടെ കൂടെ കാണു. അത് കൊണ്ട് തന്നെ അത് പോലെയുള്ള നല്ല ഓർമ്മകൾ ഉണ്ടാക്കാൻ ആണ് ഞാൻ ഇപ്പോൾ ശ്രമിക്കുന്നത്. എന്റെ ജീവിതം എങ്ങനെ ആകണം എന്ന് ഒരു പരിധി വരെ തീരുമാനം എടുക്കാൻ ഭാഗ്യം കിട്ടിയ ആൾ ആണ് ഞാൻ. അതിൽ എനിക്ക് സന്തോഷവും ഉണ്ട്. ഇനി മുന്നോട്ടുള്ള ജീവിതത്തിൽ ഒരു പങ്കാളി വേണമെന്ന് തോന്നിയാൽ രണ്ടാം വിവാഹത്തെ കുറിച്ച് അപ്പോൾ ചിന്തിക്കാം എന്നും അത് വരെ ഇങ്ങനെ അടിച്ച് പൊളിച്ച് ജീവിക്കാം എന്നുമാണ് മംമ്ത പറഞ്ഞത്.
മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…
മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…
കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…
കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…
മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…
പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…