ഓർമകളും അനുഭവങ്ങളും ഉണ്ടാക്കുന്നതിനുള്ള തിരക്കിൽ ആണിപ്പോൾ! - മലയാളം ന്യൂസ് പോർട്ടൽ
Film News

ഓർമകളും അനുഭവങ്ങളും ഉണ്ടാക്കുന്നതിനുള്ള തിരക്കിൽ ആണിപ്പോൾ!

അഭിനയം കൊണ്ടും തന്റെ ജീവിതം കൊണ്ടും എല്ലാവര്ക്കും മാതൃകയാണ് മമ്‌താ മോഹൻദാസ്, തന്റെ വിഷമങ്ങളോ സങ്കടങ്ങളോ ഒന്നും തന്നെ ആരോടും പങ്കുവയ്ക്കാൻ താരം തയ്യാറാകാറില്ല, ഇപ്പോഴും ചിരിച്ച മുഖവുമായിട്ടായിരിക്കും മംമ്ത പ്രേക്ഷരുടെ മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. രണ്ടു തവണ ക്യാന്സറിനോട് പൊരുതി വിജയിച്ച താരമാണ് മമത, അന്നും തന്റെ വേദനകൾ എല്ലാം ഉള്ളിലടക്കി താരം വിജയിച്ചു. തന്റെ വേദന രക്ഷിതാക്കളെ വേദനിപ്പിക്കും എന്നുള്ളതിനാല്‍ തനിച്ച്‌ ജീവിക്കുകയും ചികിത്സയ്ക്ക് വിധേയയാകുകയുമായിരുന്നു.

പിന്നീട് പൂർവാധികം ശക്തിയോടെയാണ് മമത വീണ്ടും അഭിനയ രംഗത്തേക്ക് കാലെടുത്തു വെച്ചത്. എന്നെ ഞാൻ ആക്കിയത് സിനിമ  ആണെന്നും ജീവിതത്തിലെ ഓരോ വിഷമ ഘട്ടം കഴിയുമ്ബോഴും എനിക്ക് തിരിച്ചെത്താനുള്ള ഇടമാണ്  സിനിമയാണെന്നും താരം  പറഞ്ഞിരുന്നു. 2011 ൽ വിവാഹിതയായ മംമ്ത ഒരു വർഷത്തിന് ശേഷം വിവാഹമോചനം നേടിയിരുന്നു. അതിനു ശേഷം മംമ്ത നേരിടുന്ന പ്രധാന ചോദ്യങ്ങളിൽ ഒന്നാണ് എന്നാണ് ഇനി ഒരു വിവാഹം കഴിക്കുന്നത് എന്ന്. എന്നാൽ അതിനു ഒന്നും മംമ്ത മറുപടി നൽകിയില്ലായിരുന്നു. ഇപ്പോൾ തന്റെ രണ്ടാം വിവാഹത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് മംമ്ത.

Mamtha Mohanda about Marriage

Mamtha Mohanda about Marriage

ഇപ്പോൾ കൂടുതൽ ഓർമകളും അനുഭവങ്ങളും ഉണ്ടാക്കി എടുക്കന്നതിന്റെ തിരക്കിൽ ആണ് ഞാൻ. കാരണം നാളെ ആ ഓർമ്മകൾ മാത്രമേ നമ്മുടെ കൂടെ കാണു. അത് കൊണ്ട് തന്നെ അത് പോലെയുള്ള നല്ല ഓർമ്മകൾ ഉണ്ടാക്കാൻ ആണ് ഞാൻ ഇപ്പോൾ ശ്രമിക്കുന്നത്. എന്റെ ജീവിതം എങ്ങനെ ആകണം എന്ന് ഒരു പരിധി വരെ തീരുമാനം എടുക്കാൻ ഭാഗ്യം കിട്ടിയ ആൾ ആണ് ഞാൻ. അതിൽ എനിക്ക് സന്തോഷവും ഉണ്ട്. ഇനി മുന്നോട്ടുള്ള ജീവിതത്തിൽ ഒരു പങ്കാളി വേണമെന്ന് തോന്നിയാൽ രണ്ടാം വിവാഹത്തെ കുറിച്ച് അപ്പോൾ ചിന്തിക്കാം എന്നും അത് വരെ ഇങ്ങനെ അടിച്ച് പൊളിച്ച് ജീവിക്കാം എന്നുമാണ് മംമ്ത പറഞ്ഞത്.

 

 

 

 

Trending

To Top
Don`t copy text!