മാമുക്കോയയുടെ ആദ്യ നായക വേഷം!! നിയോഗം തിയ്യേറ്ററിലേക്ക്

നാല് പതിറ്റാണ്ടോളം മലയാള സിനിമയില്‍ ഹാസ്യത്തിന്റെ വേറിട്ട ശൈലിയുമായി നിറഞ്ഞു നിന്ന അഭിനയ പ്രതിഭാസം മാമുക്കോയ വിട പറഞ്ഞിട്ട് ഒരു വര്‍ഷം പൂര്‍ത്തിയാവാനിരിക്കുകയാണ്. അഭിനയ ജീവിതത്തിനിടയില്‍ മാമുക്കോയ ആദ്യമായി നായകനായെത്തിയ ചിത്രം നിയോഗം റിലീസിന് ഒരുങ്ങിയിരിക്കുകയാണ്. ഏപ്രില്‍ 10നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്.

തന്റെ ജീവിതം വെള്ളിത്തിരയിലെത്തുന്നത് കാണാന്‍ അതുല്യ നടനില്ലെന്നത് വേദനയാണ്. അഭിനയജീവിതത്തില്‍ എഴുപത്തിയഞ്ചാം വയസിലാണ് നായകനാവുന്ന ഭാഗ്യം താരത്തിന് ലഭിക്കുന്നത്. ഹംസക്കോയയെന്നാണ് മാമുക്കോയയുടെ കഥാപാത്രത്തിന്റെ പേര്. ജനിച്ച മണ്ണില്‍ പൗരത്വം തെളിയിക്കേണ്ടിവരുന്ന ഒരു ഹതഭാഗ്യനാണ് ഹംസക്കോയ. ജീവിത പ്രാരാബ്ദങ്ങള്‍ക്കിടയില്‍ മാതാവിനെ തനിച്ചാക്കി ശ്രീലങ്കയിലേക്ക് കുടിയേറുകയാണ് ഹംസക്കോയ. അവിടെ പിടിക്കപ്പെട്ട് നാട്ടിലേക്ക് തിരിച്ചെത്തിയപ്പോള്‍ അയാള്‍ പൗരത്വമെന്ന കടമ്പ കടക്കേണ്ടി വന്നു. ശരിയായ രേഖകളുണ്ടായിട്ടും അയാള്‍ പൗരത്വം തെളിയിക്കാനുള്ള യാത്രക്കിടെ ലോകത്തോട് വിടപറയുന്നു.

അനീഷ് വര്‍മ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ കഥ ഇഷ്ടപ്പെട്ട മാമുക്കോയ പ്രതിഫലം വാങ്ങാതെയാണ് ചിത്രത്തില്‍ അഭിനയിച്ചത്. ചിത്രത്തിന്റെ എഡിറ്റിംഗ് പൂര്‍ത്തിയായ സമയം വേഗം ഡബ്ബ് ചെയ്ത് തീര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. മരിക്കുന്നതിന് ഒരാഴ്ച മുമ്പാണ് ഷൂട്ടിങ് പൂര്‍ത്തിയായത്. ഡബ്ബിങ്ങും വേഗത്തില്‍ തീര്‍ത്തിരുന്നു. രോഗബാധിതനായി ശബ്ദത്തിന് ചെറിയ പ്രശ്‌നം വന്നതുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്ന് അന്ന് അറിഞ്ഞിരുന്നില്ലെന്നും അനീഷ് വര്‍മ പറയുന്നു.

ചിത്രത്തിന്റെ തിരക്കഥ പി ഗോകുല്‍നാഥാണ്. ടി എസ് ബാബുവാണ് ഛായാഗ്രഹണം. ബിജു അഷ്ടമുടി, ശരണ്‍, അംബികാ മോഹന്‍ തുടങ്ങിയവരാണ് മറ്റ് വേഷങ്ങളില്‍. വയലാര്‍ ശരത്ചന്ദ്രവര്‍മ, ജയന്‍ തൊടുപുഴ എന്നിവരുടെ ഗാനങ്ങള്‍ക്ക് സ്റ്റില്‍ജു അര്‍ജുന്‍ സംഗീതം പകര്‍ന്നിരിക്കുന്നു.

Anu

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

5 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

6 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

8 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

10 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

14 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

16 hours ago