മലയാളസിനിമയിലെ തഗ്ഗ് ഡയലോഗുകളുടെ ഹാസ്യ രാജാവായിരുന്നു മാമുക്കോയ. ഓരോ സിനിമയിലും അദ്ദേഹം പറഞ്ഞിട്ടുള്ള കൗണ്ടറുകൾ പ്രേക്ഷകരിൽ ചിരികൾ ഉണർത്തിയിട്ടുണ്ട്. 76 വയസ്സ് ആകുന്ന ഹാസ്യ താരം ഇപ്പോൾ തന്റെ അസുഖം മൂലം ഒരു വിശ്രമജീവിതം നയിക്കുകയാണ്. തന്റെ അസുഖത്തെ കുറിച്ച് ഇപ്പോൾ താരം തന്നെ തുറന്നു പറയുകയാണ്. തനിക്കു ഒരു ഇടകാലത്തുണ്ടായ അസുഖം കാരണം ആണ് സിനിമകളിൽ നിന്നും താൻ പിന്മാറിയിരിക്കുന്നത്. തനിക്കു ഇതിനു മുൻപ് തന്നെ ഹാർട്ട് അറ്റാക്ക് ഉണ്ടായിരുന്നു, ഒരു ബ്ലോക്കും അന്ന് ആഞ്ചിയോ പ്ലാസ്ററ് ചെയ്യ്തിരുന്നു.അങ്ങനെ അത് മാറി.
കഴിഞ്ഞ വര്ഷം തൊണ്ടക്കു ക്യാൻസർ വന്നിരുന്നു അത് നീക്കം ചെയ്യ്തു ഇപ്പോൾ തനിക്കു പ്രത്യകിച്ചു കുഴപ്പങ്ങൾ ഒന്നും തന്നെയില്ല. എല്ലാമാസവും പരിശോധിക്കും ഡോക്ടർ ഇപ്പോൾ പറയുന്നത് ഒന്നും കുഴപ്പമില്ല എന്നാണ് നടൻ പറഞ്ഞു. ഇനിയും മലയാള സിനിമയിൽ സജീവമാകാൻ ആണ് ആഗ്രഹവുമെന്നും താരം പറഞ്ഞു. മാമുക്കോയയുടെ യെതാർത്ഥ പേര് മുഹമ്മദ് എന്നാണ്. കോഴിക്കോട് നാടക സമിതിയിൽ നിന്നുമാണ് താൻ സിനിമയിൽ എത്തുന്നത്.