അവതാർ 2 കാണുന്നതിനിടയിൽ ഹൃദയാഘാതമുണ്ടായി യുവാവ് മരിച്ചു

ആന്ധ്രാപ്രദേശിലെ കാക്കിനാഡ ജില്ലയിലെ പെദ്ദപുരം നഗരത്തില്‍ ‘അവതാര്‍ 2’ എന്ന സിനിമ കാണുന്നതിനിടെ ഒരാള്‍ ഹൃദയാഘാതം മൂലം മരിച്ചു. അടുത്തിടെ പുറത്തിറങ്ങിയ അവതാര്‍ 2 കാണാന്‍ സഹോദരന്‍ രാജുവിനൊപ്പം പെദ്ദാപുരത്തെ ഒരു സിനിമാ തിയേറ്ററില്‍ പോയതായിരുന്നു മരിച്ച ലക്ഷ്മിറെഡ്ഡി ശ്രീനു.

സിനിമയുടെ ഇടയില്‍ ശ്രീനു കുഴഞ്ഞുവീണു. സഹോദരന്‍ രാജു ഉടന്‍ തന്നെ പെദ്ദാപുരം സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. അവതാര്‍ കാണുന്നതിനിടയില്‍ ആവേശവും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും ഉണ്ടായതിനെ തുടര്‍ന്നാണ് ഹൃദയാഘാതമുണ്ടായതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ശ്രീനുവിന് നേരത്തേ രക്തസമ്മര്‍ദ്ദം ഉണ്ടായിരുന്നതായും സഹോദരന്‍ ഡോക്ടര്‍മാരെ അറിയിച്ചു.

2010 ല്‍ പുറത്തിറങ്ങിയ ‘അവതാര്‍’ സിനിമയുടെ ആദ്യ ഭാഗം കാണുന്നതിനിടെ തായ്വാനില്‍ 42 കാരനായ ഒരാള്‍ ഹൃദയാഘാതം മൂലം മരിച്ചതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. അവതാര്‍ 2വിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. കാമറൂണും ജോണ്‍ ലാന്‍ഡൗവും ചേര്‍ന്ന് നിര്‍മ്മിച്ച ഈ ചിത്രത്തില്‍ സോ സല്‍ദാന, സാം വര്‍ത്തിംഗ്ടണ്‍, സിഗോര്‍ണി വീവര്‍, സ്റ്റീഫന്‍ ലാങ്, ക്ലിഫ് കര്‍ട്ടിസ്, ജോയല്‍ ഡേവിഡ് മൂര്‍, CCH പൗണ്ടര്‍, എഡി ഫാല്‍ക്കോ, ജെമൈന്‍ ക്ലെമന്റ്, കേറ്റ് വിന്‍സ്ലെറ്റ് എന്നിവര്‍ അഭിനയിക്കുന്നു.

2012ലാണ് അവതാറിന് തുടര്‍ഭാഗങ്ങളുണ്ടാകുമെന്ന് ജെയിംസ് കാമറൂണ്‍ പ്രഖ്യാപിച്ചത്. ചിത്രങ്ങളുടെ റിലീസും അതോടൊപ്പം പ്രഖ്യാപിച്ചിരുന്നു. രണ്ടാം ഭാഗം 2020 ഡിസംബറിലും മൂന്നാം ഭാഗം 2021 ഡിസംബര്‍ 17 നും നാലാം ഭാഗം 2024 ഡിസംബര്‍ 20നും അഞ്ചാം ഭാഗം 2025 ഡിസംബര്‍ 19നും റിലീസ് ചെയ്യുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ കൊവിഡ് പടര്‍ന്ന സാഹചര്യത്തില്‍ റിലീസുകള്‍ പ്രഖ്യാപിച്ച സമയത്ത് നടത്താന്‍ സാധിച്ചില്ല.

Gargi

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

9 hours ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

10 hours ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

10 hours ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

12 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

13 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

16 hours ago