യുവാവിന്റെ വയറിൽ നിന്ന് നീക്കം ചെയ്തത് 63 സ്പൂണുകൾ! കാരണം കേട്ട് ഞെട്ടി ഡോക്ടർമാർ

ഒരാൾക്ക് സ്പൂൺ കഴിക്കാൻ പറ്റുമോ ഇല്ല എന്നാണ് ഉത്തരമെങ്കിൽ നിങ്ങൾക്ക് തെറ്റി. ഉത്തർപ്രദേശിലെ ഒരു യുവാവ് കഴിച്ചത് ഒന്നും രണ്ടുമല്ല 63 സ്പൂണുകൾ ആണ്.യുപിയിലെ മുസാഫർനഗർ ജില്ലയിലെ വിജയ് കുമാർ എന്ന വ്യക്തിയെ ശസ്ത്രക്രിയ നടത്തി ഡോക്ടർമാർ ഈ സ്പൂണുകൾ പുറത്തെടുക്കുകയായിരുന്നു.

വിജയ് കുമാറിനെ കഠിനമായ വയറുവേദനയെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുയായിരുന്നു. തുടർന്ന നടത്തിയ പരിശോധനയിലാണ് ഇത്രയധികം സ്പൂണുകൾ വിജയ് കുമാറിന്റെ വയറ്റിലുണ്ടെന്ന് കണ്ടത്തിയത് നീണ്ട രണ്ട് മണിക്കൂർ ശസ്ത്രക്രിയയിലൂടെയാണ് സ്പൂണുകൾ പുറത്ത് എടുത്തത്.

വിജയ് കുമാർ നിലവിൽ ഐസിയുവിൽ തുടരുകയാണ്.ഇത്രയധികം സ്പൂണുകൾ കഴിക്കാനുള്ള കാരണം കേട്ട് ഞെട്ടിയിരിക്കുകയാണ് ഡോക്ടർമാർ.വിജയ് കുമാർ ഒരു ഡി-അഡിക്ഷൻ സെന്ററിൽ നിന്ന് സ്പൂണുകൾ കഴിക്കാൻ നിർബന്ധിതനായി എന്നാണ് ഇയാൾ പറഞ്ഞിരിക്കുന്നത്.

Aiswarya Aishu