‘എന്റെ ജിവിതത്തിലെ വളരെ പ്രധാനപ്പെട്ട ദിവസമാണ് ഇന്ന്’; ‘മോൺസ്റ്റർ’ ട്രെയ്‌ലർ കാണാം

ലക്കി സിങ്ങായി തകർത്താടാൻ എത്തുകയാണ് മോഹൻലാൽ.പുലുമുരുകന് ശേഷം മോഹൻലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മോൺസ്റ്റർ.ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. മോഹൻലാൽ. തന്റെ ഫേസ് ബുക്ക് പേജിലും ട്രെയ്‌ലർ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ചിത്രം ഒരു സസ്പൻസ് ത്രില്ലറാണെന്നാണ് ട്രെയ്‌ലറിൽ നിന്ന് മനസിലാവുന്നത്. ‘എന്റെ ജിവിതത്തിലെ വളരെ പ്രധാനപ്പെട്ട ദിവസമാണ് ഇന്ന്’ എന്നും ട്രെയ്‌ലറിൽ നമുക്ക് കാണാൻ കഴിയും. സിനിമയുടെ പ്രഖ്യാപനം മുതൽ വളരെയധികം ശ്രദ്ധ നേടിയിരുന്നു മോൺസ്റ്റർ.ചിത്രം ഒക്ടോബർ 21 ദീപാവലിക്ക് പ്രദർശനത്തിനെത്തും.

ഉദയ് കൃഷ്ണയുടെ തിരക്കഥയിലാണ് മോൺസ്റ്റർ ഒരുക്കിയിരിക്കുന്നത്.ലക്കി സിങ്ങായി സിഖ് തലപ്പാവും തോക്കും തിരകളുമായി ഇരിക്കുന്ന മോഹൻലാലിന്റെ പോസ്റ്ററിന് മികച്ച അഭിപ്രായം ലഭിച്ചിരുന്നു.ലക്ഷ്മി മഞ്ചു, സുദേവ് നായർ, ഹണി റോസ്,ജെസ് സ്വീജൻ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

 

Aiswarya Aishu