ശരീരത്തില്‍ കയര്‍ കെട്ടി ഐസ് പാളികളായിക്കിടക്കുന്ന തടാകത്തിലൂടെ യുവാവിന്റെ സാഹസിക നീന്തല്‍. ലക്ഷ്യ സ്ഥാനത്തെത്തുന്നതിന് മുമ്പേ ഇയാള്‍ക്ക് ഓക്സിജന്‍ ലഭിക്കാതാവുകയും പരിഭ്രാന്തനാവുകയും ചെയ്യുന്ന വീഡിയോ പുറത്തു വന്നു. സാഹസിക നീന്തലിന്റെ ദൃശ്യങ്ങള്‍ കൂടെയുള്ളവര്‍ ചിത്രീകരിക്കുന്നുണ്ടായിരുന്നു.
സ്ലോവാക്യയില്‍ നിന്നുള്ള ബോറിസ് ഒറാവെക് എന്ന 31 കാരനാണ് ഐസ് പാളികളായിക്കിടക്കുന്ന തടാകത്തിനടിയില്‍ കൂടി നീന്തിയത്. ബോറിസിന്റെ പരിഭ്രാന്തി പടര്‍ത്തുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ശരീരത്തില്‍ കയര്‍ കെട്ടിയാണ് ബോറിസ് ഐസ് പാളികളായിക്കിടക്കുന്ന തടാകത്തിന്റെ ഒരു ഭാഗത്ത് നിന്ന് പാളികള്‍ മാറ്റി നീന്തുകയായിരുന്നു. എന്നാല്‍ ലക്ഷ്യ സ്ഥാനത്തെത്തുന്നതിന് മുമ്പേ ബോറിസിന് ഓക്സിജന്‍ ലഭിക്കാതാവുകയും പരിഭ്രാന്തനാവുകയുമായിരുന്നു. കൂടെയുള്ളവരും ഭയക്കുന്നത് ദൃശ്യങ്ങളില്‍ കാണാം.
ഇവര്‍ ഐസ് പാളികള്‍ പൊട്ടിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും നടക്കുന്നില്ല. ഒടുവില്‍ ബോറിസ് വന്ന വഴി തിരിച്ച് കയറില്‍ പിടിച്ച് നീന്തുകയായിരുന്നു. നിരവധി പേര് ഇതിനോടകം കണ്ടു കഴിഞ്ഞ വീഡിയോ ബോറിസ് തന്നെയാണ് ഇന്‍സ്റ്റഗ്രാമിലും ടിക് ടോകിലും പങ്കുവെച്ചത്.
മലപ്പുറം: ജില്ലയിൽ അധികവും രോഗവ്യാപനമുണ്ടാവുന്നത് വെള്ളത്തിലൂടെയാണെന്ന് ആരോഗ്യ വകുപ്പ്. മിക്ക വിരുന്നുകളിലും വെൽക്കം ഡ്രിങ്കുകൾ നൽകുന്നുണ്ട്. പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നു മാത്രമല്ല,…
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…