ഐസ് പാളികളായിക്കിടക്കുന്ന തടാകത്തിലൂടെ യുവാവിന്റെ സാഹസിക നീന്തല്‍; പാതി വഴിയില്‍ കുടുങ്ങി- വീഡിയോ

ശരീരത്തില്‍ കയര്‍ കെട്ടി ഐസ് പാളികളായിക്കിടക്കുന്ന തടാകത്തിലൂടെ യുവാവിന്റെ സാഹസിക നീന്തല്‍. ലക്ഷ്യ സ്ഥാനത്തെത്തുന്നതിന് മുമ്പേ ഇയാള്‍ക്ക് ഓക്സിജന്‍ ലഭിക്കാതാവുകയും പരിഭ്രാന്തനാവുകയും ചെയ്യുന്ന വീഡിയോ പുറത്തു വന്നു. സാഹസിക നീന്തലിന്റെ ദൃശ്യങ്ങള്‍ കൂടെയുള്ളവര്‍ ചിത്രീകരിക്കുന്നുണ്ടായിരുന്നു.…

ശരീരത്തില്‍ കയര്‍ കെട്ടി ഐസ് പാളികളായിക്കിടക്കുന്ന തടാകത്തിലൂടെ യുവാവിന്റെ സാഹസിക നീന്തല്‍. ലക്ഷ്യ സ്ഥാനത്തെത്തുന്നതിന് മുമ്പേ ഇയാള്‍ക്ക് ഓക്സിജന്‍ ലഭിക്കാതാവുകയും പരിഭ്രാന്തനാവുകയും ചെയ്യുന്ന വീഡിയോ പുറത്തു വന്നു. സാഹസിക നീന്തലിന്റെ ദൃശ്യങ്ങള്‍ കൂടെയുള്ളവര്‍ ചിത്രീകരിക്കുന്നുണ്ടായിരുന്നു.

സ്ലോവാക്യയില്‍ നിന്നുള്ള ബോറിസ് ഒറാവെക് എന്ന 31 കാരനാണ് ഐസ് പാളികളായിക്കിടക്കുന്ന തടാകത്തിനടിയില്‍ കൂടി നീന്തിയത്. ബോറിസിന്റെ പരിഭ്രാന്തി പടര്‍ത്തുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ശരീരത്തില്‍ കയര്‍ കെട്ടിയാണ് ബോറിസ് ഐസ് പാളികളായിക്കിടക്കുന്ന തടാകത്തിന്റെ ഒരു ഭാഗത്ത് നിന്ന് പാളികള്‍ മാറ്റി നീന്തുകയായിരുന്നു. എന്നാല്‍ ലക്ഷ്യ സ്ഥാനത്തെത്തുന്നതിന് മുമ്പേ ബോറിസിന് ഓക്സിജന്‍ ലഭിക്കാതാവുകയും പരിഭ്രാന്തനാവുകയുമായിരുന്നു. കൂടെയുള്ളവരും ഭയക്കുന്നത് ദൃശ്യങ്ങളില്‍ കാണാം.

https://www.instagram.com/reel/CYjZkGTATjk/?utm_source=ig_embed&ig_rid=c53df36a-0048-411b-9e67-0cc7f491c8a3

ഇവര്‍ ഐസ് പാളികള്‍ പൊട്ടിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും നടക്കുന്നില്ല. ഒടുവില്‍ ബോറിസ് വന്ന വഴി തിരിച്ച് കയറില്‍ പിടിച്ച് നീന്തുകയായിരുന്നു. നിരവധി പേര്‍ ഇതിനോടകം കണ്ടു കഴിഞ്ഞ വീഡിയോ ബോറിസ് തന്നെയാണ് ഇന്‍സ്റ്റഗ്രാമിലും ടിക് ടോകിലും പങ്കുവെച്ചത്.