‘വട്ടേപ്പം’ പാട്ടിന് പിന്നാലെ മന്ദാകിനിയിലെ ഓ മാരായും ഏറ്റെടുത്ത് ആരാധകലോകം!!

Follow Us :

ഡബ്‌സിയുടെ ‘വട്ടേപ്പം’ പാട്ടിന്റെ തരംഗത്തിന് പിന്നാലെ മന്ദാകിനിയിലെ അടുത്ത വീഡിയോ ഗാനവും എത്തിയിരിക്കുകയാണ്. അല്‍ത്താഫ് സലിമും അനാര്‍ക്കലി മരിക്കാറുമാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയത്. ഈ മാസം 24നാണ് ചിത്രം തിയ്യേറ്റിലെത്തുന്നത്.

ചിത്രത്തിലെ ആദ്യത്തെ വീഡിയോ ഗാനം ‘ഓ മാരാ’ എന്ന ഗാനമാണ് എത്തിയിരിക്കുന്നത്.
ചിത്രം പുറത്തിറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഗാനം വൈറലായിരിക്കുകയാണ്. ‘വട്ടേപ്പം’ പാട്ട് വന്‍ തരംഗമായിരുന്നു.

ഓ മാരായുടെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ബിബിന്‍ അശോകാണ്. വൈശാഖ് സുഗുണനാണ് വരികളൊരുക്കിയത്. ‘മുക്കത്തെ പെണ്ണേ’ പാടി ആരാധകരെ സ്വന്തമാക്കിയ മഖ്ബൂല്‍ മന്‍സൂറാണ് ഓ മാരാ ആലപിച്ചിരിക്കുന്നത്.

സ്‌പെയര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സഞ്ജു ഉണ്ണിത്താനാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിനോദ് ലീലയാണ് സംവിധാനം, കഥ തിരക്കഥ എന്നിവ നിര്‍വ്വഹിക്കുന്നത്. ആരാധക ലോകം വന്‍ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. അനാര്‍ക്കലി മരിക്കാറിനും അല്‍ത്താഫ് സലീമിനും പുറമെ ഗണപതി എസ് പൊതുവാള്‍, അശ്വതി ശ്രീകാന്ത്, പ്രിയ വാരിയര്‍, അജയ് വാസുദേവ്, ജൂഡ് ആന്റണി, സംവിധായകന്‍ ലാല്‍ജോസ്, ജാഫര്‍ ഇടുക്കി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്.