‘നീയില്ലാതെ 365 ദിവസങ്ങള്‍.’ ഭര്‍ത്താവിന്റെ ഒന്നാം ചരമവാര്‍ഷികത്തില്‍ ഹൃദയഭേദകമായ കുറിപ്പുമായി മന്ദിര ബേദി

നടിയും ടിവി അവതാരകയുമായ മന്ദിര ബേദി ഒരു വര്‍ഷം മുമ്പ് അന്തരിച്ച തന്റെ ഭര്‍ത്താവും ചലച്ചിത്ര നിര്‍മ്മാതാവുമായ രാജ് കൗശലിനെ അനുസ്മരിച്ചിട്ട കുറിപ്പ് ശ്രദ്ധേയമാകുന്നു. ‘പ്യാര്‍ മേ കഭി കഭി’, ‘ഷാദി കാ ലദ്ദൂ’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കൗശല്‍ കഴിഞ്ഞ വര്‍ഷം ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരിച്ചത്. അദ്ദേഹത്തിന് 50 വയസ്സായിരുന്നു.

‘നിങ്ങളില്ലാത്ത 365 ദിവസങ്ങള്‍’ എന്ന് സ്വന്തം കൈപ്പടയിലെഴുതിയ കുറിപ്പിന്റെ ചിത്രമായിരുന്നു മന്ദിര പോസ്റ്റ് ചെയ്തത്. ഒപ്പം രണ്ടായി പിളര്‍ന്ന ഒരു ഹൃദയത്തിന്റെ ചിഹ്നവും ചേര്‍ത്ത് മിസ് യു രാജി എന്നെഴുതിയാണ് ചിത്രം പോസ്റ്റ് ചെയ്തത്.

വീട്ടില്‍ അദ്ദേഹത്തിനായി രണ്ട് ദിവസത്തെ പ്രാര്‍ത്ഥന നടത്തിയെന്നും എല്ലാ സ്നേഹവും താങ്കള്‍ക്ക് നല്‍കുന്നുവെന്നും മന്ദിര കുറിച്ചു. ‘ഞങ്ങളെപ്പോലെ ഇന്നത്തെ ദിവസം മുഴുവന്‍ ആകാശവും കരയുകയായിരുന്നു. എവിടെയിരുന്നാലും സമാധാനത്തിലും സന്തോഷത്തിലും സ്നേഹത്തോടെ കഴിയാന്‍ സാധിക്കട്ടെ.’ നിരവധി പേരാണ് ബേദിയുടെ കുറിപ്പിന് കമന്റ് ചെയ്തത്.
നിങ്ങളെയും കുടുംബത്തെയും സര്‍വ്വേശ്വരന്‍ അനുഗ്രഹിക്കട്ടെയെന്ന് ഇവര്‍ ആശംസിച്ചു. 1999-ല്‍ വിവാഹിതരായ ബേദിക്കും കൗശലിനും രണ്ട് മക്കളുണ്ട്, മകന്‍ വീര്‍, മകള്‍ താര.

Gargi