തമിഴ് സിനിമാ ലോകത്തെ എക്കാലത്തേയും ഹിറ്റ് കോംബോ ആണ് രജനികാന്തും മണിരത്നവും.. നീണ്ട 31 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഇവര്‍ പുതിയ സിനിമയ്ക്ക് വേണ്ടി ഒന്നിക്കുന്നു എന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.. പുതിയ വിവരം അറിഞ്ഞ് ആരാധകര്‍ ഒന്നടങ്കം വലിയ ആവേശത്തിലായിരിക്കുകയാണ്.. ലൈക്ക പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന രണ്ട് സിനിമകളില്‍ രജനികാന്ത് കരാര്‍ ഒപ്പിട്ടുവെന്ന വാര്‍ത്ത നേരത്തെ പുറത്തുവന്നിരുന്നു.
അതില്‍ രജനികാന്ത് നായകനായി ഒരു സിനിമ സംവിധാനം ചെയ്യുക മണിരത്നം ആയിരിക്കും എന്നതാണ് പുതിയ വാര്‍ത്ത. 1991ല്‍ പുറത്തിറങ്ങിയ ഹിറ്റ് സിനിമയായ ദളപതിക്ക് ശേഷം ഇവര്‍ വീണ്ടും ഒന്നിക്കുമ്പോള്‍ മറ്റൊരു വമ്പന്‍ ഹിറ്റില്‍ കുറഞ്ഞതൊന്നും ആരാധകരും പ്രതീക്ഷിക്കുന്നില്ല. പൊന്നിയിന്‍ സെല്‍വനാണ് മണിരത്നം സംവിധാനം ചെയ്ത ഏറ്റവും പുതിയ സിനിമ. ബ്രഹ്മാണ്ഡ ചിത്രം ആയി മണിരത്നം ഒരുക്കിയ പൊന്നിയിന്‍ സെല്വന് മികച്ച കളക്ഷന്‍ നേടി പ്രദര്‍ശനം തുടരുകയാണ്. അതുകൊണ്ട് തന്നെ തലൈവര്‍ക്കൊപ്പം മണിരത്നം മറ്റൊരു സിനിമയുമായി എത്തുന്നു എന്ന അറിഞ്ഞ ആവേശത്തിലാണ് ആരാധകര്‍.
പൊന്നിയിന്‍ സെല്വന് രണ്ടാം ഭാഗത്തിനായി ആരാധകര്‍ കാത്തിരിക്കുമ്പോഴാണ് ഇപ്പോള്‍ രജനികാന്തിനെ വെച്ചുള്ള മണിരത്നം സിനിമ എത്തുന്നു എന്ന വിവരവും പുറത്ത് വരുന്നത്. പൊന്നിയിന്‍ സെല്‍വന്റെ പ്രമോഷന് പരിപാടികളില്‍ രജനീകാന്ത് സജീവമായി തന്നെ ഉണ്ടായിരുന്നു.. എന്നാല്‍ അതില്‍ അദ്ദേഹം അഭിനയിച്ചിരുന്നില്ല.. ഇപ്പോള്‍ പുതിയ സിനിമയില്‍ ഇരുവരും ഒന്നിച്ച് എത്തുന്നു എന്ന വിവരം ആരാധകരും ആഘോഷമാക്കി മാറ്റുകയാണ്.
അടുത്ത വര്‍ഷമാണ് പെന്നിയിന്‍ സെല്വന് രണ്ടാം ഭാഗത്തിന്റെ റിലീസ്. സിനിമയുടെ റിലീസിനിടയില്‍ പുതിയ രജിനീകാന്ത് ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. അതേസമയം, രജനികാന്ത് നായകനായി എത്തുന്ന ഏറ്റവും പുതിയ സിനിമ ജയിലര്‍ ആണ്. നെല്‍സണ്‍ ദീലീപ് ആണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്.
ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…
സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…
ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…
2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…
സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…
സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…