പ്രതിഫലം ഇല്ലാതെ ഒരുപാട് സിനിമകളിൽ അഭിനയിച്ചു!  അത് ചോദിച്ചു വാങ്ങാൻ ഭയമായിരുന്നു; മണിയൻ പിള്ള രാജു 

Follow Us :

ഇപ്പോൾ തന്റെ കരിയറിന്റെ  ആദ്യ സമയത്തുണ്ടായ അനുഭവങ്ങളെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്. താൻ പ്രതിഫലം ഇല്ലാതെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്, അന്നൊക്കെ അതെല്ലാം ചോദിച്ചു വാങ്ങാൻ ഭയമായിരുന്നു. അതുപോലെ ലൊക്കേഷനിൽ ഭക്ഷണത്തിന് നല്ല വേർതിരിവ് ഉണ്ടായിരുന്നു. പക്ഷെ അതിനെല്ലാം ഒരു മാറ്റം ഉണ്ടായി , അത് താൻ ഒരു നിര്മാതാവായതിനു ശേഷമാണ് മണിയൻ പിള്ള രാജു പറയുന്നു

സിനിമയിൽ ഇന്ന് നടക്കുന്നതുപോലെ അല്ലായിരുന്നു അന്നൊക്കെ . ഇന്നൊരു സിനിമയിൽ അഭിനയിച്ചു കഴിഞ്ഞു ഹിറ്റ് ആയാൽ പിന്നെ പ്രതിഫലം കൂട്ടൽ ആണ് ,അതിപ്പോൾ മൂന്നുകോടി നാല് കോടി ഒക്കെ ആകാം, എന്നാൽ അന്ന് അങ്ങനെയല്ല, നമ്മൾ അന്ന് നല്ല രീതിയിൽ അഭിനയിച്ചാലും പ്രതിഫലം കൂട്ടിച്ചോദിക്കാറില്ല

എത്രയോ സിനിമകളിൽ പ്രതിഫലം വാങ്ങാതെ അഭിനയിച്ചിട്ടുണ്ട്, അങ്ങനെ ചോദിച്ചാൽ മോശമാകില്ലേ, അല്ലെങ്കിൽ അടുത്ത പടത്തിൽ ചാൻസ് കിട്ടിയില്ലെങ്കിലോ ഇതൊക്കെയാണ് ചിന്തിക്കുന്നത് അതുകൊണ്ടു പ്രതിഫലം ചോദിച്ചു വാങ്ങാൻ പേടിയാണ് മണിയൻ പിള്ള രാജു പറയുന്നു

,