ചെയ്തത് അധർമ്മം! തന്റെ കരിയറിന് പ്രശ്നം ഉണ്ടാകുമെന്ന് പറഞ്ഞുകൊണ്ട് ടോവിനോ ആ ചിത്രത്തിന്റെ റിലീസ് ടോവിനോ മുടക്കി, സനൽ കുമാർ 

കോവിഡ് രൂക്ഷമായ സമയത്താണ് വഴക്ക് സിനിമ ഷൂട്ട് ചെയുന്നത്, ഈ സിനിമയുടെ റീലിസ് തടഞ്ഞു നടൻ ടോവിനോ തോമസ് എന്ന് ആരോപിച്ചുകൊണ്ടു സംവിധായകൻ സനൽ കുമാർ തന്റെ സോഷ്യൽ മീഡിയ ലൂടെ  ഒരു കുറിപ്പ്പ ങ്കുവെച്ചു,  ടൊവിനോ തോമസിനെതിരെ ഗുരുതര ആരോപണങ്ങളുമായി  എത്തിയിരിക്കുകയാണ്സം വിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. കേവലം രണ്ടാഴ്ച കൊണ്ടായിരുന്നു വളരെ സങ്കീര്‍ണമായ ചിത്രീകരണരീതികള്‍ അവലംബിച്ച വഴക്ക്  പൂര്‍ത്തിയാക്കിയത്. ടോവിനോയുടെയും എന്റെയും പ്രതിഫലം കണക്കിലെടുക്കാതെ 50 ലക്ഷം രൂപയായിരുന്നു നിര്‍മാണചെലവ്

പാരറ്റ് മൌണ്ട് പിക്‌ച്ചേഴ്‌സിനായി പണം മുടക്കിയത് എന്റെ ബന്ധുവായ ഗിരീഷ് നായരും അദ്ദേഹത്തിന്റെ സുഹൃത്തായ ഫൈസല്‍ ഷാജിര്‍ ഹസനും ആയിരുന്നു.വളരെ നല്ല രീതിയില്‍ തന്നെ തീരുമാനിച്ച ബജറ്റിലും സമയത്തിലും സിനിമ തീര്‍ക്കാന്‍ എനിക്ക് കഴിഞ്ഞു. പക്ഷെ സിനിമ പൂര്‍ത്തിയായിക്കഴിഞ്ഞപ്പോള്‍ തടസങ്ങള്‍ തുടങ്ങി.

എന്റെ പ്രതീക്ഷകള്‍ തകിടം മറിച്ചുകൊണ്ട് നിരവധി ഫെസ്റ്റിവലുകള്‍ ‘വഴക്ക്’ തിരസ്‌കരിച്ചു, മുംബൈ ഫിലിം ഫെസ്റ്റിവല്‍ അതിന്റെ മത്സരവിഭാഗത്തിലേക്ക് തെരെഞ്ഞെടുത്തുകൊണ്ട് മെയില്‍ അയച്ചപ്പോള്‍ സിനിമ പുറത്തെത്താന്‍ വഴി തെളിഞ്ഞു എന്ന് ഞാന്‍ കരുതിയെങ്കിലും ആ വര്‍ഷം മുംബൈ ഫിലിം ഫെസ്റ്റിവല്‍ തന്നെ നടക്കാതെ വന്നതോടെ ആ പ്രതീക്ഷയും അസ്തമിച്ചു.എനിക്കെതിരെയുള്ള കുപ്രചാരണങ്ങളും രാഷ്ട്രീയ പ്രതിരോധവും ശക്തമായിരുന്നത് കൊണ്ട് കഎഎഗ യില്‍ സിനിമ തെരെഞ്ഞെടുക്കപ്പെടുമെന്ന് ഞാന്‍ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. അതുകൊണ്ടുതന്നെഈ ചിത്രം  റിലീസ് ചെയ്യാനുള്ള നീക്കങ്ങള്‍ നടത്തണമെന്ന് ഞാന്‍ ടോവിനോയോട് ആവശ്യപ്പെട്ടു,എന്നാൽ ,വഴക്ക് ഒരു ഫെസ്റ്റിവല്‍ സിനിമയാണെന്നും അത് സാധാരണ ജനങ്ങള്‍ ഇഷ്ടപ്പെടില്ല എന്നുമായിരുന്നു ടോവിനോയുടെ മറുപടി. ഫെസ്റ്റിവലുകള്‍ എല്ലാം തിരസ്‌കരിച്ചതുകൊണ്ട് ഇനിയും കാത്തിരിക്കുന്നതില്‍ അര്‍ത്ഥമില്ല എന്നും മുന്‍വിധികളില്ലാതെ സിനിമയെ ജനങ്ങളില്‍ എത്തിക്കാന്‍ വഴി നോക്കണം എന്നും ഞാന്‍ പറഞ്ഞെങ്കിലും ടോവിനോ വിമുഖത തുടര്‍ന്നു. എന്നാണ് സനൽ കുമാർ കുറിച്ചിരിക്കുന്നത്