റേഷൻ കടയിൽ മകനോടൊപ്പം മണിയൻ പിള്ള രാജു !! കടയിലെത്തിയപ്പോൾ സംഭവിച്ചത്!

കൊറോണയുടെ പശ്ചാത്തലത്തിൽ ജനങ്ങൾക്ക് സൗജന്യമായി റേഷൻ അരി നൽികിയിരിക്കുകയാണ് സർക്കാർ, ആ അരി വാങ്ങാൻ എനിക്ക് ഒരു നാണക്കേടുമില്ലെന്നു മണിയൻ പിള്ള രാജു. മകനോടൊപ്പമാണ് മണിയന് പിള്ള റേഷനരി വാങ്ങാൻ കടയിലേക്ക് എത്തിയത്. ഇന്ന് റേഷനരിയെ ആക്ഷേപിക്കുന്നവര്‍ക്കൊന്നും വിശപ്പിന്റെ കാഠിന്യം അറിയില്ലെന്നും തനിക്ക് അത് നന്നായി അറിയാം, അരി വാങ്ങാൻ കടയിലേക്ക് എത്തിയപ്പോൾ തനിക്ക് നേരിടേണ്ടി വന്ന ഒരനുഭവം മണിയൻ പിള്ള വ്യക്തമാക്കുകയാണ്.

റേഷന്‍ വാങ്ങാനായി ഇറങ്ങിയപ്പോള്‍ ”സാറിനൊക്കെ നാണമില്ലേ റേഷനരി വാങ്ങാന്‍” എന്നായിരുന്നു ഒരാളുടെ പ്രതികരണം.  ഇതിൽ എനിക്ക് ഒരു നനക്കടുമില്ല, എന്റെ ചെറുപ്പത്തിൽ ഞാൻ ഇതൊക്കെ ധാരാളം കഴിച്ചിട്ടുണ്ട്,അന്ന് അന്ന് പ്ലേറ്റിൽ നിന്നും ഒരു വറ്റ് താഴെ വീണാല്‍ അച്ഛന്‍ നന്നായി വഴക്കു പറയും. ആ ചോറ് പെറുക്കിയെടുപ്പിച്ചു കഴിപ്പിക്കും. ഞങ്ങൾ അഞ്ചു മക്കൾ ആയിരുന്നു ആ കുടുംബത്തിലെ പ്രധാന ആഹാരവും റേഷനരി ആയിരുന്നു എന്നും മണിയൻ പിള്ള പറയുന്നു.

നാറ്റമുള്ള ആ ചോറായിരുന്നു വീട്ടിലെ മുഖ്യ ഭക്ഷണം. വിശപ്പുള്ളപ്പോള്‍ ആ നാറ്റം ആരും അറിഞ്ഞതേയില്ല. ഇപ്പോള്‍ റേഷനരിയെ ആക്ഷേപിക്കുന്നവര്‍ക്കൊന്നും വിശപ്പിന്റെ കാഠിന്യം അറിയില്ല. അല്ലെങ്കില്‍ അവര്‍ അതെല്ലാം വേഗം മറക്കുന്നു.  അന്നത്തെ അരിയേക്കാൾ എന്ത് നല്ല അരിയാണ് ഇപ്പോഴത്തെ റേഷൻ. 10 കിലോ പുഴക്കലരിയും 5 കിലോ ചമ്പാവരിയും വാങ്ങി. ഒരു പൈസ പോലും കൊടുക്കേണ്ടി വന്നില്ല. നല്ലൊന്നാന്തരം അരി. വീട്ടിലെത്തി ചോറു വച്ചപ്പോള്‍ നല്ല രുചി. വീട്ടില്‍ സാധാരണ വയ്ക്കുന്ന അരിയുടെ ചോറിനെക്കാള്‍ നല്ല ചോറ്.’ എന്നും മണിയൻ പിള്ള പറഞ്ഞു.

Krithika Kannan