കോവിഡിന് പിന്നാലെ ന്യുമോണിയ, ശബ്‌ദം നഷ്ട്ടപെട്ടു മണിയൻപിള്ള രാജു!

വർഷങ്ങൾ കൊണ്ട് മലയാള സിനിമയുടെ അഭിവാജ്യ ഘടകമായി പ്രവർത്തിക്കുന്ന താരങ്ങളിൽ ഒരാൾ ആണ് മണിയൻ പിള്ള രാജു. ഇപ്പോൾ താരത്തിന് കോവിഡ് ബാധിച്ചതിന് പിന്നാലെ ന്യുമോണിയ പിടിപെട്ടന്നും ശബ്ദം നഷ്ട്ടപെട്ടിരുന്നുവെന്നും ഉള്ള വാർത്തകൾ ആണ് പുറത്ത് വരുന്നത്. കഴിഞ്ഞ ഒരു വർഷക്കാലമായി കോവിഡിനെതിരെ ജാഗ്രത പുലർത്തി വരുകയായിരുന്നു മണിയൻ പിള്ള രാജു. എന്നാൽ ഫെബ്രുവരി 26നു കൊച്ചിയിൽ ഒരു പാട്ടിന്റെ റെക്കോർഡിങ്ങിൽ പങ്കെടുക്കാൻ പോയതോടെ രാജുവിന് കോവിഡ് പിടിപെടുകയായിരുന്നു. അന്ന് ആ പരുപാടിയിൽ പങ്കെടുത്ത കെ.ബി.ഗണേഷ്കുമാറിനു പിറ്റേ ദിവസം കോവിഡ് പോസിറ്റീവ് ആയി. രണ്ടു ദിവസം കഴിഞ്ഞപ്പോൾ രാജുവിനും പനിയുടെ ലക്ഷണങ്ങൾ കാണാൻ തുടങ്ങി. തുടർന്ന് നടത്തിയ ടെസ്റ്റിൽ കോവിഡ് പോസിറ്റീവ് ആണെന്ന് അറിയുകയായിരുന്നു.

കുറച്ച് ദിവസങ്ങൾക്ക് ശേഷം നെഗറ്റീവ് ആയ താരം ആശുപത്രി വിട്ട് വീട്ടിൽ വന്നെങ്കിലും അധികം വൈകാതെ തന്നെ താരത്തിന് ന്യുമോണിയ പിടിപെടുകയായിരുന്നു. ഇതേ തുടർന്ന് വീണ്ടും ആശുപത്രിയിൽ ഐ സി യു വിലേക്ക് മാറ്റുകയായിരുന്നു. ന്യുമോണിയ കൂടിയതോടെ താരത്തിന് ശബ്ദവും നഷ്ട്ടപെട്ടു. എന്നാൽ ശബ്ദം നഷ്ടപെട്ടത് രോഗത്തെ തുടർന്ന് ആണെന്നും രോഗം ഭേദമാകുമ്പോഴേക്കും ശബ്ദവും തിരികെ ലഭിക്കുമെന്ന് ഡോക്ടർമാർ പറഞ്ഞു. പതിനെട്ട് ദിവസത്തെ ആശുപത്രീ വാസത്തിനു ശേഷം തിരികെ വീട്ടിൽ വന്നെങ്കിലും താരത്തിന് ശബ്ദം പൂർണമായി ലഭിച്ചിരുന്നില്ല.

ചെറുതായി ശബ്ദം ലഭിച്ചപ്പോൾ അത് വരെ ഉണ്ടായിരുന്ന ശബ്ദത്തിന് പകരം മറ്റൊരു ശബ്ദം ആയിരുന്നു പുറത്തേക്ക് വന്നത്. എന്നാൽ ഇപ്പോൾ 75 ശതമാനത്തോളം പഴയ ശബ്ദം തിരിച്ച് കിട്ടിയിരിക്കുകയാണ്‌. പൂർണമായും വീട്ടിൽ വിശ്രമത്തിൽ ആണ് താരം ഇപ്പോൾ. അധികം വൈകാതെ തന്നെ ജോലിയിലേക്ക് തിരികെ വരുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ടി.കെ.രാജീവ്കുമാർ സംവിധാനം ചെയ്യുന്ന ബർമുഡ എന്ന ചിത്രത്തിൽ ആണ് താരം ഇനി അഭിനയിക്കാൻ പോകുന്നത്.

Sreekumar

Recent Posts

ഈ  ചെക്കനെ കണ്ടാല്‍ എന്തോ കുഴപ്പമുണ്ട് , എന്താ അയാളുടെ മൂക്ക് ഇങ്ങനെ; മീര നന്ദന്റെ വരനെ കുറിച്ച് നെഗറ്റീവ് കമെന്റുകൾ

ഏതാനും  മാസങ്ങൾക്ക് മുൻപ് കലാഭവൻ മാണിയുടെ സഹോദരനും പ്രശസ്ത നേതൃത്തകനുമായ ആർ എൽ വി രാമകൃഷ്ണൻ കറുത്തതാണെന്നും, മോഹിനിയാട്ടത്തിനു പറ്റിയ…

1 hour ago

വിവാഹം കഴിഞ്ഞു ഭർത്താവിന്റെ ആഗ്രഹപ്രകാരം അഭിനയിച്ചു! സിനിമയിൽ ഇല്ലാത്ത ആ നിബന്ധന തീരുമാനിച്ച ആർട്ടിസ്റ്റ് താൻമാത്രം; കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …

2 hours ago

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

3 hours ago

ഡോക്ടർ ആയി ജോലി ചെയ്യുന്നതിനിടെയാണ് എലിസബത്ത് ലോം​ഗ് ലീവ് എടുത്ത് യാത്ര പോയത്

ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…

3 hours ago

കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…

3 hours ago

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

3 hours ago