അന്ന് ശെരിക്കും ഞാൻ ഞെട്ടിപ്പോയി, ഇതെന്താ ഇങ്ങനെയെന്ന് ഞാൻ ചിന്തിച്ചു !! മോഹൻലാലിനെ കുറിച്ച് മഞ്ജരി

മലയാള സിനിമ കണ്ട എണ്ണമറ്റ ഗായകരിൽ ഒരാളാണ് മഞ്ജരി, വളരെ മികച്ചൊരു ഗായകിയാണ് താരം. സത്യൻ അന്തിക്കാട് ചിത്രം താമരക്കുരുവിക് തട്ടമിട് എന്ന ഗാനം ആലപിച്ചാണ് മഞ്ജരി പ്രേക്ഷർക്ക് പരിചിതയായത്. ആദ്യഗാനത്തിൽ കൂടിത്തന്നെ പ്രേക്ഷരുടെ ഹൃദയം കീഴടക്കാൻ മഞ്ജരിക്ക് സാധിച്ചു. മഞ്ജരി പാടിയ ഗാനങ്ങൾ ഒട്ടുമിക്കതും ഹിറ്റായിരുന്നു, ചെറിയ പ്രായത്തിൽ തന്നെ മലയാളത്തിലെ ഒട്ടുമിക്ക വലിയ ഗായകരുടെ കൂടെയും പാടുവാൻ മഞ്ജരിക്ക് സാധിച്ചു, സിനിമ പിന്നണി ഗായിക എന്നതിലുപരി മികച്ചൊരു ഗസൽ ഗായിക കൂടിയാണ് മഞ്ജരി.

സംഗീത നിശകളിലെയും സൂര്യഫെസ്റ്റിലെയും നിറസാന്നിധ്യമാണ് മഞ്ജരി, എന്നാല്‍ ഇപ്പോളിതാ മോഹന്‍ലാല്‍ വിളിച്ച്‌ അഭിനന്ദിച്ച നിമിഷമാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സര്‍പ്രൈസ് എന്ന് വെളിപ്പെടുത്തിരിക്കുകയാണ് താരം.’ഇത്രയും വര്‍ഷത്തിനിടയ്ക്ക് ജീവിതത്തില്‍ ഒരുപാടു സര്‍പ്രൈസുകള്‍ ഉണ്ടായിട്ടുണ്ട്. അതില്‍ രസകരമായ ഒരു സര്‍പ്രൈസ് ഞാന്‍ പറയാം.
‘താമരക്കുരുവിക്ക് തട്ടമിട്’ എന്ന ഗാനം ഹിറ്റായി ഓടുന്ന സമയത്താണ് ഞാന്‍ ‘ആറ്റിന്‍ കരയോരത്തെ’ എന്ന ‘രസതന്ത്രം’ സിനിമയിലെ ഗാനം പാടുന്നത്. മീര ജസിമിന്റെ ലിപ് സിംഗുമായി എന്റെ ശബ്ദം ചേരുന്നുവെന്നു ഒരുപാട് പേര്‍ പറഞ്ഞിരുന്നു. ‘ആറ്റിന്‍ കരയോരത്ത്’ പാടി ഒരുപാട് ദിവസം കഴിഞ്ഞാണ് എനിക്ക് ഒരു കോള്‍ വരുന്നത്. സത്യന്‍ അങ്കിളായിരുന്നു (സത്യന്‍ അന്തിക്കാട്). മഞ്ജരിയോട് ഒരാള്‍ക്ക് സംസാരിക്കണമെന്ന് പറയുന്നു. ഫോണിന്റെ അപ്പുറത്ത് മാറ്റൊരാളുടെ ശബ്ദം.

‘മഞ്ജരി ഞാന്‍ മോഹന്‍ലാല്‍ ആണ്’. അയ്യോ അത് കേട്ടതും ഞാന്‍ ഞെട്ടി. ആരെങ്കിലും പറ്റിക്കുകയോയാണോ എന്ന് പോലും ഞാന്‍ ചിന്തിച്ചു. ലാലേട്ടന്‍ എന്റെ പാട്ട് അടിപൊളി ആണെന്ന് പറഞ്ഞു. ലാലേട്ടനോട് ആദ്യമായി സംസാരിക്കുന്നത് അപ്പോഴാണ്’. ഒരു പ്രമുഖ മാഗസിന് അനുവദിച്ച അഭിമുഖത്തില്‍ ഗായിക മഞ്ജരി പറയുന്നു.

Rahul

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

10 hours ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

10 hours ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

10 hours ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

10 hours ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

14 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

15 hours ago