ഇരുപത്തിമൂന്ന് വർഷങ്ങൾക്ക് ശേഷമാണു വീണ്ടും ഒന്നിച്ച് ഒരു ഫ്രെയിമിൽ നിൽക്കുന്നത്!

മലയാളത്തിൽ ഏറെ ആരാധകർ ഉള്ള താരമാണ് മഞ്ജു വാര്യർ. പതിനാലു വർഷങ്ങൾ നീണ്ട ഇടവേളയ്ക്ക് ശേഷം അതി ശക്തമായി തന്നെ മലയാള സിനിമയിലേക്ക് തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് താരം. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ രണ്ടാം തിരിച്ചു വരവിൽ മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ എന്ന വിളിപ്പേര് താരം സ്വന്തമാക്കിയിരുന്നു. നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് അവസരവും ലഭിച്ചിരുന്നു. രണ്ടാം തിരിച്ചുവരവിൽ വലിയ നേട്ടമാണ് താരം കരസ്ഥമാക്കിയതൊക്കെയും. ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിൽ കൂടിയാണ് മഞ്ജു തിരിച്ച് മലയാള സിനിമയിലേക്ക് വന്നത്. അതിന് ശേഷം പുറത്തിറങ്ങിയ മലയാള സിനിമയിലെ തന്നെ മികച്ച ഹിറ്റുകളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞു. ചതുർമുഖം ആണ് മഞ്ജുവിന്റേതായി അവസാനമായി പുറത്തിറങ്ങിയ മലയാള സിനിമ. ഇപ്പോൾ ചിത്രത്തിന്റെ ഭാഗമായ ഒരു പ്രൊമോഷൻ പരുപാടിയിൽ മഞ്ജു പറഞ്ഞ തന്റെ സൗഹൃദത്തെ കുറിച്ചുള്ള കാര്യങ്ങൾ ആണ് ശ്രദ്ധ നേടുന്നത്.

മഞ്ജുവിന്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാൾ ആണ് സംയുക്ത വർമ്മ. അഭിമുഖത്തിൽ സംയുക്തയെയും ബിജുവിനെയും കുറിച്ച് മഞ്ജു പറഞ്ഞ കാര്യങ്ങൾ ആണ് ശ്രദ്ധ നേടുന്നത്. വർഷങ്ങൾക്ക് ശേഷം ബിജു മേനോനുമായി ഒന്നിച്ച് ഒരു ഫ്രെയിമിൽ അഭിനയിച്ചതിന്റെ അനുഭവം ആണ് മഞ്ജു പറഞ്ഞത്. മഞ്ജുവിന്റെ വാക്കുകൾ ഇങ്ങനെ, ഏകദേശം ഇരുപത്തി മൂന്ന് വർഷങ്ങൾക്ക് ശേഷമാണു ഞാനും ബിജു ചേട്ടനും ഒരുമിച്ച് ഒരു ഫ്രെയിമിൽ അഭിനയിക്കുന്നത്. എന്നാൽ അങ്ങനെ ഒരു ഗ്യാപ്പ് ഞങ്ങൾക്കിടയിൽ ഉണ്ടെന്നു ഞങ്ങൾക്ക് രണ്ടു പേർക്കും തോന്നിയതേ ഇല്ല. തലേ ദിവസം യാത്ര പറഞ്ഞു പിരിഞ്ഞവർ പിറ്റേന്ന് വന്നു ഒന്നിച്ഛ് അഭിനയിക്കുന്നത് പോലെയേ എനിക്ക് തോന്നിയോള്.

ശരിക്കും അത്തരം ഒരു അനുഭവം എന്നെ അത്ഭുതപ്പെടുത്തി. എന്റെ ചേട്ടന്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാൾ ആണ് ബിജു ചേട്ടൻ. എന്റെ അടുത്ത സുഹൃത്താണ് സംയുക്തയും. അത് കൊണ്ട് തന്നെ ഇത്ര വർഷങ്ങൾ ഇടവേള ഉണ്ടായി എന്നും ഒരുപാട് അകലെ ആയിരുന്നു എന്നുള്ള ചിന്തകൾ ഒന്നും ഞങ്ങൾക്ക് രണ്ടു പേർക്കും ഇല്ലായിരുന്നു.

Devika Rahul