ഗീതുവിനെയും ഭാവനയെയും വെല്ലുവിളിച്ച് മഞ്ജു, ഏറ്റെടുത്ത് ആരാധകരും!

ഏറെ നാളുകളായി ആരാധകർ റിലീസ് കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് പ്രശസ്ത ഛായാഗ്രഹകനും സംവിധായകനുമായ സന്തോഷ് ശിവന്‍ ഒരുക്കുന്ന ‘ജാക്ക് ആന്‍ഡ് ജില്‍’. ‘ഉറുമി’യ്ക്കു ശേഷം സന്തോഷ് ശിവന്‍ ഒരുക്കുന്ന മലയാളചിത്രമെന്ന പ്രത്യേകതയും ‘ജാക്ക് ആന്‍ഡ് ജില്ലി’നു ഉണ്ട്. മഞ്ജുവാര്യരും കാളിദാസ് ജയറാമുമാണ് ചിത്രത്തിൽ പ്രധാന വേഷത്തില്‍ എത്തുന്നത്. ഏഴു വര്‍ഷങ്ങള്‍ക്കു ശേഷം സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന മലയാള ചിത്രം കൂടിയാണിത്.

കഴിഞ്ഞ ദിവസമാണ് ചിത്രത്തിലെ കിം കിം കിം എന്ന് തുടങ്ങുന്ന ഗാനം പുറത്തിറങ്ങിയത്. ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ആണ് പുറത്തിറങ്ങിയത്. മഞ്ജു വാര്യർ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗാനം പറത്തിറങ്ങി മണിക്കൂറുകൾക്കുള്ളിൽ തന്നെ ശ്രദ്ധേയം ആക്കുകയായിരുന്നു. ഗാനം ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. മികച്ച സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിലും ഗാനത്തിന് ലഭിച്ചത്. ഗാനം റെക്കോർഡ് ചെയ്യുന്ന സമയത് സ്റ്റുഡിയോയിൽ ഉണ്ടായിരുന്നവർ എല്ലാം വളരെ ഹാപ്പി ആയും രസകരമാണ് ആണ് അവരവരുടെ ജോലി ചെയ്തതെന്നും അത് ഈ ഗാനം കേൾക്കുമ്പോൾ തന്നെ നിങ്ങൾക്ക് മനസിലാകും എന്നും മഞ്ജു വാര്യർ പറഞ്ഞിരുന്നു.

ഇപ്പോഴിതാ താരം ഗാനത്തിന് മനോഹരമായ രീതിയിൽ നൃത്തം ചെയ്തുകൊണ്ടുള്ള വീഡിയോ ആണ് ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. കിം കിം കിം എന്ന് തുടങ്ങുന്ന ഗാനത്തിന് കുട്ടികളെ പോലെ നൃത്തം ചെയ്യുന്ന മഞ്ജുവിന്റെ വീഡിയോ മഞ്ജു തന്നെയാണ് ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. വീഡിയോ ഇതിനോടകം തന്നെ വൈറൽ ആയി മാറുകയും ചെയ്തു. വീഡിയോ ചെയ്തത് മാത്രമല്ല, താൻ ചെയ്തത് പോലെ പാട്ടിനു നൃത്തം ചെയ്യാൻ അടുത്ത സുഹൃത്തുക്കൾ ആയ ഭാവനയും ഗീതു മോഹൻദാസിനെയും വെല്ലുവിളിക്കാനും മഞ്ജു മറന്നില്ല. മഞ്ജുവിന്റെ ചലഞ്ച് ഇരുവരും ഏറ്റെടുക്കുമോ എന്ന കാത്തിരിപ്പിൽ ആണ് ആരാധകരും.

Sreekumar

Recent Posts

മമ്മൂക്ക ഇപ്പോൾ ഒരുപാടുപേരുടെ ചുമട് താങ്ങുന്നുണ്ട്! എന്നാൽ അദ്ദേഹത്തിന് പബ്ലിസിറ്റി  ഇഷ്ട്ടമല്ല, റോബർട്ട് കുര്യാക്കോസ്

മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്‍റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…

12 hours ago

തന്റെ ചിരി മോശമാണ്! എന്നാൽ എന്നെക്കാൾ മോശമായി  ചിരിക്കുന്ന ആൾ വിനീത് ശ്രീനിവാസനാണ്; ബേസിൽ ജോസഫ്

മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…

13 hours ago

നടൻ ദിലീപിന് വേണ്ടി സംസാരിക്കാൻ തുടങ്ങിയപ്പോൾ മുതൽ തന്നെ ഒതുക്കാൻ നോക്കി! അവസരങ്ങളും നഷ്ട്ടപെട്ടു; ലക്ഷ്മി പ്രിയ

കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…

14 hours ago

പുതിയ കാറുമായി ലക്ഷ്മി നക്ഷത്ര! കൊല്ലം സുധിയെ  വെച്ച് കാശുണ്ടാക്കുന്നു,  പരിഹാസ കമെന്റുകൾ

കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും  സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…

16 hours ago

47 വര്ഷമായി താൻ അഭിനയിച്ചുക്കൊണ്ടിരിക്കുന്നു! തന്റെ ആദ്യ സിനിമപോലെ തന്നെയാണ് ഈ സിനിമയും; മോഹൻലാൽ

മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360  എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…

17 hours ago

മക്കൾക്ക് എന്നെ നന്നായി അറിയാം എന്നാൽ മരുമക്കൾക്ക് കാണില്ല! മക്കൾക്കുള്ളതെല്ലാം വ്യവസ്ഥ ചെയ്‌യും; മല്ലിക സുകുമാരൻ

പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…

18 hours ago