ചെറുപ്പത്തിലേ അദ്ദേഹത്തിനോട് തനിക്ക് ഇഷ്ട്ടം തോന്നിയിരുന്നു

മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്ത വെറുതെ അല്ല ഭാര്യ എന്ന പരുപാടിയിൽ കൂടി ആരാധകരുടെ ശ്രദ്ധ നേടിയിട്ടും താരമാണ് മഞ്ജു പത്രോസ്. അതിനു ശേഷം അതെ ചാനലിലെ തന്നെ മറിമായം എന്ന പരിപാടിയുടെ ഭാഗമായും തിളങ്ങിയ താരത്തിന്  വളരെ പെട്ടന്ന് തന്നെ സിനിമയിൽ അവസരം ലഭിക്കുകയായിരുന്നു. നിരവധി സിനിമകളിൽ ആണ് മഞ്ജു വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ അഭിനയിച്ചത്. മോഹൻലാലിനും മമ്മൂട്ടിക്കും ഒപ്പം എല്ലാം അഭിനയിക്കാൻ അവസരം ലഭിച്ച താരം ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഒരു പോലെ സജീവമാണ്. ബ്ളാക്കീസ് എന്ന യൂട്യൂബ് ചാനലും താരത്തിന് ഉണ്ട്. ബിഗ് ബോസ്സിൽ പങ്കെടുത്തതോടെ മഞ്ജു കൂടുതൽ ശ്രദ്ധ നേടിയിരുന്നു.

Manju Pathrose1

എന്നാൽ ചില വിമർശനങ്ങളും പരുപാടിയിൽ പങ്കെടുത്തതിന്റെ പേരിൽ താരത്തിന് ലഭിച്ചിരുന്നു. എന്നാൽ അതിനൊന്നും താൻ അധികം പ്രതികരിച്ചിരുന്നില്ല. എന്നാൽ പലപ്പോഴും മഞ്ജുവിനെതിരെ പല തരത്തിൽ ഉള്ള ബോഡി ഷൈമിങ്ങും സോഷ്യൽ മീഡിയയിൽഉണ്ടായിട്ടുണ്ട് . എന്നാൽ അതിനൊക്കെ കനത്ത ഭാഷയിൽ തന്നെ മഞ്ജു മറുപടിയും പറഞ്ഞിട്ടുണ്ട്. പലപ്പോഴും ഇതിന്റെ പേരിൽ പല തരത്തിൽ ഉള്ള മോശം കമെന്റുകളും താരത്തിനെതിരെ ഉണ്ടായിട്ടുണ്ട്. ഇന്നും മഞ്ജു പങ്കുവെക്കുന്ന പല ചിത്രങ്ങൾക്കും താഴെ ചൊറി കമെന്റുകളുമായി ആളുകൾ എത്താറുണ്ട്. തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കുന്നതിൽ ഒരു മടിയും ഇല്ലാത്ത താരമാണ് മഞ്ജു. ഇപ്പോഴിത തന്റെ ഒരു അഭിമുഖത്തിൽ മഞ്ജു പറഞ്ഞ ചില കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

Manju Pathrose2

കുട്ടിക്കാലത്ത് തനിക്ക് ഒരു പ്രേമം ഉണ്ടായിരുന്നു എന്നും എന്നാൽ താൻ ഗർഭിണി ആകുമോ എന്നോർത്ത് ഭയന്നിരുന്നു എന്നുമാണ് മഞ്ജു പറയുന്നത്. മഞ്ജുവിന്റെ വാക്കുകൾ ഇങ്ങനെ, ചെറുപ്പത്തിൽ എനിക്ക് ഒരാളോട് പ്രണയം തോന്നിയിരുന്നു. എന്നാൽ അത് കഴിഞ്ഞു ഞാൻ ഗർഭിണി ആകുമോ എന്നോർത്ത് ഉറങ്ങാതിരുന്നിട്ടുണ്ട് എന്നാണ് മഞ്ജു പറഞ്ഞത്. എന്നൊക്ക ആണും പെണ്ണും പ്രണയത്തിൽ ആയാൽ ഗർഭിണി ആകുന്നത് അല്ലെ സിനിമയിൽ ഒക്കെ കണ്ടിട്ടുള്ളത്. ഇതൊക്കെ ഗൂഗിൾ ചെയ്തു നോക്കാൻ ഒന്നുമുള്ള സംവിധാനം അന്നില്ലായിരുന്നു. ഇതൊക്കെ ആരോടെങ്കിലും ചോദിക്കാൻ പേടിയും ആയിരുന്നു. വളർന്നപ്പോൾ എന്റെ പൊട്ട ചിന്തകൾ ഓർത്ത് ഇനി തന്നെ ചിരി വന്നിരുന്നു എന്നുമാണ് മഞ്ജു പറയുന്നത്.

Devika Rahul