12 വർഷമായി ഞങ്ങളെ അലട്ടിക്കൊണ്ടിരുന്ന കടബാധ്യത തീർന്നു !! ബിഗ്‌ബോസിന് നന്ദി പറഞ്ഞ് മഞ്ജു പത്രോസ്

നടി, അവതാരിക എന്നി നിലയിൽ പ്രശസ്തയാണ് മഞ്ജു പത്രോസ്.  കഴിഞ്ഞ ദിവസം മഞ്ജു ബിഗ്‌ബോസ് വീട്ടിൽ നിന്നും പുറത്തായി പോയിരുന്നു. തുടർന്ന് മഞ്ജുവിനെതിരെ സോഷ്യൽ മീഡിയയിൽ സൈബർ ആക്രമണം നടന്നിരുന്നു.  തൻറെ  പോസ്റ്റിനു മോശമായി കമന്റ് ഇട്ടവർക്ക് മറുപടി നൽകി മഞ്ജു മുന്നിൽ എത്തിയിരുന്നു, ഇപ്പോൾ വീണ്ടും മഞജു തന്റെ ഫേസ്ബുക് പേജിൽ ചെയ്തിരിക്കുകയാണ്, തനറെ 12 വർഷത്തെ കടം തീർന്നു എന്നും അതിനു ബോഗ്‌ബോസിനുള്ള നന്ദി അറിയിച്ചു കൊണ്ടുമുള്ള പോസ്റ്റ് ആണ് മഞ്ജു തന്റെ ഫേസ്ബുക് പേജിലൂടെ ഷെയർ ചെയ്തിരിക്കുന്നത്.

മഞ്ജുവിന്റെ കുറിപ്പ് ഇങ്ങനെ

ഇന്ന് എനിക്ക് ഒരുപാട് സന്തോഷം ഉള്ള ദിവസമാണ്. കഴിഞ്ഞ 12വർഷത്തോളമായി ഞങ്ങളെ അലട്ടി കൊണ്ടിരുന്ന സാമ്പത്തിക ബാധ്യതകൾ ഇന്ന് തീർന്നു. ഇനിയൊരു ചെറിയ വീടുണ്ടാക്കണം.നന്ദി ബിഗ്ഗ്‌ബോസിനോടും എന്നെ സ്നേഹിചവരോടും.
ഈ ഒരു ആവശ്യത്തിന് വേണ്ടി ആയിരുന്നു ഞാൻ ബിഗ്ഗ്‌ബോസിലേക്ക് പോയത്. അവിടെ ഞാൻ എന്ന വ്യക്തിയായിട്ട് തന്നെയാണ് നിന്നത്. അത് എന്നെ വിമർശിച്ചവർ പറഞ്ഞ പോലെയാണെങ്കിലും ശരി. എന്റെ നിലപാടുകൾ അന്നും ഇന്നും ഒന്ന് തന്നെ. ഇതിനിടയിൽ എന്റെ ഭാഗത്തു നിന്ന് വന്ന വലിയൊരു വീഴ്ചയാണ് കുഷ്ഠരോഗിയുടെ മനസ് എന്ന പരാമർശം.

അതിനു ഞാൻ അവിടെ പൊതുവായും ആ വ്യക്തിയോടും മാപ്പ് പറഞ്ഞതുമാണ്. അങ്ങനെ ഒരു പരാമർശത്തിൽ മാത്രമാണ് ഞാൻ ഇന്നും ഖേദിക്കുന്നത്.
ഓൺലൈൻ മാധ്യമങ്ങളോട്… ഇല്ലാത്ത വാർത്തകൾ ഇക്കിളി വാർത്തകളായി പ്രചരിപ്പിച്ചു വ്യൂസും സബ്സ്ക്രൈബേഴ്സിനെയും നേടുവാൻ നോക്കുമ്പോൾ ഒന്ന് ഓർക്കുക.. നിങ്ങളെ പോലെ ഞങ്ങൾക്കുമുണ്ട് കുഞ്ഞുങ്ങൾ..കുടുംബം..നിങ്ങൾ പണമുണ്ടാക്കിക്കോ. പക്ഷെ അത് ഒരാളുടെയും ജീവിതത്തിൽ ചവിട്ടി ആകരുത്.
സോഷ്യൽ മീഡിയയിൽ എന്നെ ആക്രമിക്കുന്നവരോട്…,
Biggboss ഒരു ഗെയിംഷോ ആയിരുന്നു. അതവിടെ കഴിഞ്ഞു എന്ന് വിശ്വസിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്.നിങ്ങളുടെ ദൈവം ഉടൻ ബിഗ്ഗ്‌ബോസിൽ തിരികെ എത്തുമായിരിക്കും. അദ്ദേഹത്തെ ഇഷ്ടമുള്ളവർ അദ്ദേഹത്തെ സപ്പോർട്ട് ചെയ്യൂ.. വോട്ട് നൽകു….
എന്നെ ഉപദ്രവിക്കരുത്…
എന്നെ വിട്ടേക്കൂ…
എല്ലാം ഇവിടെ കഴിഞ്ഞു എന്ന് ഞാൻ വിശ്വസിക്കുന്നു. ഇത് ഒരു പുതിയ തുടക്കമാകട്ടെ എനിക്കും നിങ്ങൾക്കും…
ഇനിയും എന്നെ ചൊറിയാൻ വന്നാൽ ഞാൻ മാന്തും.. കാരണം…
ഞാൻ അഹങ്കാരിയാണ്..
വിവരമില്ലാത്തവളാണ്….
സംസ്കാരമില്ലാത്തവളാണ്….

നന്ദി.

Krithika Kannan