മഞ്ജു പത്രോസിനെതിരെ രൂക്ഷ വിമർശനവുമായി സോഷ്യൽ മീഡിയ

ബിഗ് സ്ക്രീനിലും സോഷ്യൽ മീഡിയയിലും എല്ലാം ഒരുപോലെ സജീവമായി നിൽക്കുന്ന താരമാണ് മഞ്ജു പത്രോസ്. റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്ക് മുന്നിൽ എത്തുകയും പിന്നീട് മിനിസ്‌ക്രീനിലെ ബിഗ് സ്ക്രീനിലും അഭിനയിക്കാൻ അവസരം ലഭിച്ച താരങ്ങളിൽ ഒരാളാണ് മഞ്ജു പത്രോസ്. തുടക്കം റിയാലിറ്റി ഷോയിൽ കൂടിയായിരുന്നുവെങ്കിലും മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിക്കാൻ മഞ്ജുവിന് കഴിഞ്ഞു. മോഹൻലാൽ, മമ്മൂട്ടി എന്നീ താരങ്ങൾക്കൊപ്പം സിനിമ ചെയ്യാനുള്ള അവസരവും താരത്തിന് ലഭിച്ചു. സിനിമകളിൽ സജീവം ആയിരുന്നെങ്കിൽ തന്നെ മിനിസ്‌ക്രീനിലും താരം തിളങ്ങാൻ മറന്നില്ല. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ബിഗ് ബോസ് സീസൺ 2 വിൽ മത്സരാർത്ഥിയായ എത്തിയതോടെ മഞ്ജുവിന്റെ ജീവിത കഥകളും മലയാളികൾ അറിയാൻ തുടങ്ങി. 

Manju Pathrose2

എന്നാൽ ബിഗ് ബോസ്സിൽ നിന്ന് പുറത്ത് വന്നതിന് ശേഷം വലിയ രീതിയിൽ ഉള്ള സൈബർ ആക്രമണങ്ങൾ ആണ് മഞ്ജു പത്രോസിന് നേരെ ഉണ്ടായത്. ചില വിവാദങ്ങളിലും മഞ്ജു പെട്ടതോടെ വലിയ രീതിയിൽ ഉള്ള വിമർശനങ്ങൾ ആണ് മഞ്ജുവിനെതിരെ വന്നത്. എന്നാൽ അതിനെയെല്ലാം ശക്തമായി തന്നെ മഞ്ജു നേരിടുകയും ചെയ്തു. ഇപ്പോഴിതാ മഞ്ജുവിനെതിരെ അടുത്ത വിമർശനങ്ങൾ ഉണ്ടായിരിക്കുകയാണ് സോഷ്യൽ മീഡിയയിൽ. അടുത്തിടെ മഞ്ജു തന്റെ ബോഡി വെയ്റ്റ് കുറച്ച് മേക്കോവർ നടത്തിയത് സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടിയിരുന്നു. എന്നാൽ അധികം താമസിയാതെ തന്നെ മഞ്ജു പഴയ രൂപത്തിലേക്ക് വരുകയായിരുന്നു. എന്നാൽ ഇപ്പോൾ തന്റെ ബോഡി ബിൽഡറുടെ കൂടെ മഞ്ജു പങ്കുവെച്ച ഒരു വീഡിയോ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

വണ്ണം കുറയ്ക്കാൻ നമുക്ക് എല്ലാവര്ക്കും ആഗ്രഹം ആണെന്നും എന്നാൽ ഒരു മാസം കൊണ്ട് ഇരുപത് കിലോ വരെ കുറയ്ക്കുമെന്ന് പറഞ്ഞു വരുന്ന പരസ്യങ്ങളേ ഒന്നും ആരും വിശ്വസിക്കരുത് എന്നും അതൊക്കെ ശരീരത്തിന് ഭയങ്കരമായി ദോഷം ചെയ്യുമെന്നും ശരീര ഭാരം കുറയ്ക്കാൻ എപ്പോഴും ശരിയായ മാര്ഗങ്ങള് തന്നെ തിരഞ്ഞെടുക്കാവു എന്നും വർക്ക് ഔട്ടിൽ കൂടി ഒരു മാസം കൊണ്ട് ഞാൻ നാലര കിലോ ഭാരമാണ് കുറച്ചത് എന്നും മഞ്ജു പറയുന്നു.എന്നാൽ ഈ വിഡിയോയ്ക് താഴെയാണ് മഞ്ജുവിനെ പരിഹസിച്ച് കൊണ്ട് ചിലർ കമെന്റുകൾ ഇട്ടിരിക്കുന്നത്. ഇപ്പോൾ കണ്ടാൽ തന്നെ 150 കിലോയുണ്ടെന്ന് പറയുമല്ലോ, ഇതേതാ പുതിയ ലേഡി സൂപ്പർ ചാർ തുടങ്ങിയ കമെന്റുകൾ ആണ് പോസ്റ്റിന് സോഷ്യൽ മീഡിയയിൽ വന്നുകൊണ്ടിരിക്കുന്നത്.

Devika Rahul