Film News

നോക്കിയും കണ്ടുമേ റിലേഷന്‍ കീപ്പ് ചെയ്യൂ…നഷ്ടപ്പെടലുകള്‍ ഏറെ വിഷമിപ്പിക്കുന്നതാണ്-മഞ്ജു പിള്ള

മലയാള സിനിമാ ലോകത്തും മിനിസ്‌ക്രീനിലും ഏറെ ആരാധകരെ സ്വന്തമാക്കിയ താരമാണ് നടി മഞ്ജു പിള്ള. ദിവസങ്ങള്‍ക്ക് മുന്‍പാണ് താരം വിവാഹമോചിതയായെന്ന വാര്‍ത്തകള്‍ നിറഞ്ഞത്. ഛായാഗ്രാഹകന്‍ സുജിത് വാസുദേവ് ആയിരുന്നു മഞ്ജു പിള്ളയുടെ ഭര്‍ത്താവ്. സുജിത്ത് ആണ് വേര്‍പിരിയല്‍ വാര്‍ത്ത പുറം ലോകത്തെ അറിയിച്ചത്. വിവാഹബന്ധം പിരിഞ്ഞെങ്കിലും തങ്ങള്‍ നല്ല സുഹൃത്തുക്കളാണെന്നും സുജിത്ത് വ്യക്തമാക്കിയിരുന്നു. എന്നാല്‍ വിവാഹമോചനവുമായി ബന്ധപ്പെട്ടൊന്നും മഞ്ജുപിള്ള ഇതുവരെ പ്രതികരിച്ചിട്ടില്ല.

സിനിമാസീരിയല്‍ താരം മുകുന്ദന്‍ മേനോനായിരുന്നു മഞ്ജു പിള്ളയുടെ ആദ്യ ഭര്‍ത്താവ്. ആ ബന്ധം പിരിഞ്ഞാണ് 2000ത്തില്‍ സുജിത് വാസുദേവുമായി താരം വിവാഹിതയായത്. ഈ ബന്ധത്തില്‍ ഒരു മകളുണ്ട്. ലൂസിഫര്‍, എമ്പുരാന്‍ തുടങ്ങി സിനിമകളുടെ ഛായാഗ്രാഹകനാണ് സുജിത്.

അതേസമയം, ബന്ധങ്ങളെ കുറിച്ച് മഞ്ജു മുന്‍പ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. നാല്‍പത് വയസ് വരെ കുടുംബം, കുട്ടികള്‍, അവരുടെ പഠിത്തം അങ്ങനെ കുറേ കാര്യങ്ങളിലാവും ശ്രദ്ധ.എന്നാല്‍ നാല്‍പത് വയസിന് ശേഷമാണ് നമ്മള്‍ സ്വന്തം കാര്യങ്ങളില്‍ ശ്രദ്ധിക്കുകയെന്നും മഞ്ജു പിള്ള പറയുന്നു.

ഞാനൊരു ചെറിയ ഉദാഹരണം പറയാം. ഒരു ടോയ്ലറ്റുള്ള ഒരു ഫ്ലാറ്റില്‍ താമസിക്കുന്ന കുടുംബമാണെങ്കില്‍ നമുക്ക് ബാത്ത് റൂമില്‍ പോകുന്നത് പോലും പിടിച്ച് വെക്കും. ഞാന്‍ ചെയ്തിട്ടുണ്ട്. സുജിത്ത് പോകട്ടെ, മോള്‍ പോട്ടെ എന്ന് പറയും. എറണാകുളത്ത് താമസിച്ച് മൂന്ന് ബാത്ത് റൂമുള്ള ഫ്ലാറ്റിലാണ്. ക്ഷെ ആ സമയത്ത് പോലും ആള്‍ക്കാര്‍ കൂടുതല്‍ വരുമ്പോള്‍ നമ്മളത് പിടിച്ച് വെക്കും.

Manju Pillai 2

ഇവരൊക്കെ പോയിട്ട് പോകാമെന്ന് വിചാരിക്കും. നാല്‍പത് വയസ് കഴിയുമ്പോള്‍ നമ്മള്‍ക്ക് ജീവിക്കാനുള്ള സമയമായി എന്ന തോന്നലും തിരിച്ചറിവും വരും. ഞാനിപ്പോള്‍ യാത്ര ചെയ്യാറുണ്ട്. എന്റെ മനസ് എന്റെ കൈയിലാണ്. അത് വളരെ പ്രയാസമാണ്. എത്രയോ വര്‍ഷമെടുത്താണ് അതെന്റെ കൈയിലാക്കിയതെന്നും മഞ്ജു പിള്ള വ്യക്തമാക്കി. അമ്മയും മകളും ചങ്ക് പറിച്ച് തരുന്ന ചില സുഹൃത്തുക്കളുമാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സപ്പോര്‍ട്ട് സിസ്റ്റമെന്ന് മഞ്ജു പറയുന്നു.

ഒരു റിലേഷന്‍ കീപ്പ് ചെയ്യുമ്പോള്‍ നോക്കിയും കണ്ടുമേ കീപ്പ് ചെയ്യൂ. നഷ്ടപ്പെടലുകള്‍ ഏറെ വിഷമിപ്പിക്കുന്നതാണ്. തന്റെ കൂടെ എപ്പോഴും കൂടെയുണ്ടാകുന്ന നാല് ഫ്രണ്ട്സ് ഉണ്ട്. തങ്ങള്‍ ഒന്നിച്ച് യാത്ര പോകാറുണ്ടെന്നും താരം പറയുന്നു.

‘ജീവിതം ഒന്നേ ഉള്ളൂ എന്ന് തിരുമാനിച്ച് കഴിഞ്ഞാല്‍ പിന്നെ അതില്‍ ആശയക്കുഴപ്പം ഇല്ലല്ലോ. ഒരു ജീവിതമേ ഉള്ളൂ. അതില്‍ ആരോടൊക്കെ എങ്ങനെ ഒക്കെ പെരുമാറണം എന്ന് തീരുമാനിച്ചാല്‍ അതില്‍ കണ്‍ഫ്യൂഷന്‍ ഇല്ല. സന്തോഷിക്കാനുള്ള കാര്യങ്ങള്‍ മാത്രം എടുക്കുക. ബാക്കി എല്ലാം റ്റാറ്റാ ബൈ ബൈ എന്നായിരുന്നു വിവാഹ മോചന വാര്‍ത്ത പങ്കിട്ട് സുജിത്ത് പറഞ്ഞത്.

മനുഷ്യനല്ലേ. എന്ത് പ്രശ്നം വന്നാലും സന്തോഷമായിരിക്കണം എന്ന് ചിന്തിച്ചാലും കുറെയൊക്കെ ആര്‍ട്ടിഫിഷ്യല്‍ സന്തോഷം ആയിരിക്കും. കുറച്ച് കഴിയുമ്പോള്‍ എല്ലാ മുറിവും ഉണങ്ങും. കാലം മറയ്ക്കാത്ത മുറിവുകള്‍ ഇല്ല. 2020 മുതല്‍ ഞങ്ങള്‍ വേര്‍പിരിഞ്ഞു. കഴിഞ്ഞ മാസം ഞങ്ങള്‍ വിവാഹമോചിതരായി. നടിയെന്ന വളര്‍ച്ചയില്‍ സന്തോഷം ഉണ്ട്. പല സമയത്തും അത് ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും സുജിത് പറഞ്ഞു.

Anu B