‘അതുവിട്ട് അവൾ പോവില്ലെന്നാണ് എന്റെ വിശ്വാസം’ ; മകളെപ്പറ്റി മഞ്ജുപിള്ള 

Follow Us :

 

ഫാഷൻ സെൻസിന്റെ കാര്യത്തിൽ ഫോറിൻ മോഡലുകളെപ്പോലെയാണ് ദയ. താനും മകളും അമ്മ-മകൾ എന്നതിലുപരി നല്ല സുഹൃത്തുക്കളാണെന്നാണ് മഞ്ജു പിള്ള മകളെ കുറിച്ച് സംസാരിക്കവെ പറഞ്ഞത ,മലയാളികളുടെ ഇഷ്‌ട നടിയാണ് മഞ്ജു പിള്ള. ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഒരുപോലെ തിളങ്ങുന്ന അഭിനേത്രി. ചില കുടുംബ ചിത്രങ്ങളും തട്ടീം മുട്ടീം, ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്നീ പരമ്പരകളുമാണ് മഞ്ജു പിള്ളയെ  മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ പ്രിയങ്കരിയാക്കി മാറ്റിയത്. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ അഭിനയ ലോകത്ത്  തിളങ്ങി നിൽക്കുകയാണ് മഞ്ജു ഇപ്പോൾ. ഫാമിലിയാണ് മഞ്ജു പിള്ളയുടെ റിലീസിന് തയ്യാറെടുക്കുന്ന ഏറ്റവും പുതിയ സിനിമ. ഫാമിലി സിനിമയിൽ ജ​ഗദീഷിനൊപ്പമാണ് മഞ്ജു പിള്ള അഭിനയിക്കുന്നത്. സിനിമയുടെ പ്രമോഷന്റെ ഭാ​ഗമായി ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മഞ്ജു പിള്ള മകളെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. മഞ്ജുവിനെപ്പോലെ തന്നെ ആരാധകർക്ക് സുപരിചിതയാണ് മകൾ ദയ സുജിത്ത്. ഫാഷൻ സെൻസിന്റെ കാര്യത്തിൽ ഫോറിൻ മോഡലുകളെപ്പോലെയാണ് ദയ. താനും മകളും അമ്മ-മകൾ എന്നതിലുപരി നല്ല സുഹൃത്തുക്കളാണെന്നാണ് മഞ്ജു പിള്ള മകളെ കുറിച്ച് സംസാരിക്കവെ പറഞ്ഞത്. ‘ഞാനും മകൾ ദയയും നല്ല സുഹൃത്തുക്കളാണ്.’ എന്റെ അടുത്ത് എന്തും തുറന്നു പറയാനുള്ള സ്വാതന്ത്ര്യം അവൾക്കുണ്ട്. ഈ തലമുറയിലുള്ളവരുടെ ജീവിത രീതികൾ വേറെയാണ്. നമ്മുടേതു പോലെയല്ല. രാത്രിയെ പേടിയില്ലാത്ത പിള്ളേരാണ്. അവരെ നമ്മൾ പിടിച്ചു വെച്ചിട്ട് കാര്യമില്ല. അവർക്ക് അവരെ നോക്കാനറിയാം.

എങ്കിലും അവൾക്ക് എല്ലാ കാര്യത്തിനും ഒരു നിയന്ത്രണമുണ്ട്. അതുവിട്ട് അവൾ പോവില്ലെന്നാണ് എന്റെ വിശ്വാസം. മോൾ ഇറ്റലിയിലാണ് പഠിക്കുന്നത്. അവൾ ഇവിടുന്ന് ഇറ്റലി വരെ ഒറ്റയ്ക്ക് പോയി വരാറുണ്ട്. നാട്ടിലെത്തിയാൽ തിരുവനന്തപുരത്ത് നിന്ന് എറണാകുളം വരെ പോകുമ്പോൾ ഞാൻ ഇടയ്ക്കിടെ മോളെ വിളിച്ചു നോക്കും.’ അപ്പോൾ അവൾ പറയും അമ്മാ.. ഞാൻ ഇറ്റലി വരെ ഒറ്റയ്ക്ക് യാത്ര ചെയ്തൊരാളാണെന്ന്. അമ്മമാരുടെ മനസിൽ പേടിയാണ്. എന്തോ… നമ്മുടെ രീതി അങ്ങനെയാണെന്നാണ്’, മഞ്ജു പിള്ള പറഞ്ഞത്. ഇടയ്ക്കിടെ ദയ നാട്ടിൽ വരുമ്പോൾ അമ്മയും മകളും ട്വിന്നിങ് ചെയ്ത് ഫോട്ടോഷൂട്ടുകൾ നടത്തി സോഷ്യൽ മീഡിയയിൽ പങ്കു വെക്കാറുണ്ട്.​ ഗ്ലാമറസ് ലുക്കിലുള്ള ദയയുടെ ചിത്രങ്ങൾ ഇടയ്ക്കിടെ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. മോഡലിങിലും ദയ സജീവമാണ്. ദയ വളർന്ന ശേഷം മഞ്ജു പിള്ളയുടെ വസ്ത്ര ധാരണത്തിലും ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ട്. റാംപ് ഷോകളിൽ ഷോ സ്റ്റോപ്പറായി വരെ മഞ്ജു പിള്ള പ്രത്യക്ഷപ്പെടാറുണ്ട്. അതേസമയം മുപ്പത് വർഷക്കാലമായി മഞ്ജു പിള്ള മലയാള സിനിമയുടെ ഭാ​ഗമാണെങ്കിലും കുറച്ച് നാളുകളെയായുള്ളു അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ മഞ്ജു പിള്ളയ്ക്ക് ലഭിക്കാൻ തുടങ്ങിയിട്ട്.

ഹോം എന്ന സിനിമയുടെ റിലീസിന് ശേഷമാണ് പെർഫോമൻസിന് സാധ്യതയുള്ള കഥാപാത്രങ്ങളിലേക്ക് മഞ്ജുവിനെ സിനിമാക്കാർ കാസ്റ്റ് ചെയ്യാൻ തുടങ്ങിയത്. മലയാള സിനിമയിൽ വേണ്ടത്ര പരിഗണന കിട്ടിയില്ലെന്ന് തോന്നിയിട്ടുണ്ടോയെന്ന് ചോദിച്ചാലും വ്യക്തമായ ഉത്തരം മഞ്ജു പിള്ളയ്ക്കുണ്ട്. തന്നെ മലയാള സിനിമ മറന്നതല്ല താൻ മനപൂർവം മാറി നിന്നതാണെന്നാണ് മ‍ഞ്ജുവിന്റെ വിശദീകരണം. ‘മലയാള സിനിമ എന്നെ മറന്നിട്ടേയില്ല. ഞാനാണ് മാറി നിന്നത്. വെള്ളിമൂങ്ങ എനിക്ക് വന്ന സിനിമയായിരുന്നു. അന്ന് മോളുടെ കൂടെ ഇരിക്കാനായി അത് വേണ്ടെന്നു വെച്ചു. അത് കഴിഞ്ഞും ഒരുപാട് അവസരങ്ങൾ വന്നിരുന്നു.’ ‘ഞാനാണ് മലയാള സിനിമയെ തത്കാലത്തേക്ക് മാറ്റിവെച്ചത്. പക്ഷെ പിന്നെ ഒരിക്കൽപ്പോലും ഇൻഡസ്ട്രിയിൽ നിന്ന് ദീർഘനാൾ ഇടവേള എടുത്തിട്ടില്ല. 17 വർഷം സീരിയലിൽ നിന്ന് വിട്ടു നിന്നെങ്കിലും സിറ്റ്കോമുകളിൽ ഞാനുണ്ടായിരുന്നു. സീരിയൽ കമിറ്റ് ചെയ്യാത്തത് എനിക്ക് സിനിമയിൽ അഭിനയിക്കേണ്ടതു കൊണ്ടാണ്.’ സിനിമ വിളിച്ചാൽ എനിക്ക് പോവണം. പോയേ പറ്റൂ…’, എന്നാണ് മഞ്ജു പിള്ള പറയുന്നത്.