അദ്ദേഹത്തിന്റെ മുന്നിൽ പിടിച്ച് നിൽക്കാൻ വേണ്ടിയാണ്, മനസ്സ് തുറന്ന് മഞ്ജു!

പതിനാലു വർഷങ്ങൾ നീണ്ട ഇടവേളയ്ക്ക് ശേഷം അതി ശക്തമായി മലയാള സിനിമയിലേക്ക് തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് മഞ്ജു വാര്യർ. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ രണ്ടാം തിരിച്ചു വരവിൽ മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ എന്ന വിളിപ്പേര് താരം സ്വന്തമാക്കിയിരുന്നു. നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് അവസരവും ലഭിച്ചിരുന്നു. രണ്ടാം തിരിച്ചുവരവിൽ വലിയ നേട്ടമാണ് താരം കരസ്ഥമാക്കിയതൊക്കെയും. ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിൽ കൂടിയാണ് മഞ്ജു തിരിച്ച് മലയാള സിനിമയിലേക്ക് വന്നത്. അതിന് ശേഷം പുറത്തിറങ്ങിയ മലയാള സിനിമയിലെ തന്നെ മികച്ച ഹിറ്റുകളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞു. ചതുർമുഖം ആണ് മഞ്ജുവിന്റേതായി പുറത്തിറങ്ങാൻ പോകുന്ന ഏറ്റവും പുതിയ ചിത്രം. അടുത്തിടെ ചിത്രത്തിന്റെ പ്രസ് മീറ്റിങ്ങിന് വേണ്ടി എത്തിയ മഞ്ജുവിന്റെ ലുക്ക് കണ്ടു ആരാധകർ അത്ഭുതപെട്ടിരുന്നു. പ്രായത്തെ വെറും സംഖ്യ മാത്രമാക്കി ജീവിതത്തിൽ മുന്നേറിക്കൊണ്ടിരിക്കുന്ന മഞ്ജു തന്നെയായിരുന്നു സോഷ്യൽ മീഡിയയിലെ ചർച്ച വിഷയം.

പ്രസ് മീറ്റിങ്ങിന് ശേഷം മഞ്ജുവും സണ്ണി വെയിനും ചേർന്ന് ഒരു പ്രമുഖ മാധ്യമത്തിന് അഭിമുഖം നൽകിയിരുന്നു. അഭിമുഖത്തിൽ മഞ്ജു പറഞ്ഞ കാര്യങ്ങൾ ആണ് ശ്രദ്ധ നേടുന്നത്. വളരെ രസകരമായ അഭിമുഖം ആയിരുന്നു മഞ്ജുവിന്റെയും സണ്ണിയുടെയും. അവതാരകന്റെ ചോദ്യങ്ങൾക്കെല്ലാം വളരെ നർമ്മം ചേർത്താണ് ഇരുവരും മറുപടി നൽകിയതും. തന്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാൾ ആയി സണ്ണി വളരെ പെട്ടന്ന് തന്നെ മാറിയെന്നും സണ്ണി നിമ്മിച്ച ചിത്രത്തിൽ എനിക്കും ഒരു വേഷം തന്നതിൽ സന്തോഷം ഉണ്ടെന്നും മഞ്ജു പറഞ്ഞു.

മഞ്ജു ചേച്ചിക്കൊപ്പം അഭിനയിക്കാൻ കഴിഞ്ഞതിൽ താൻ ഭാഗ്യവാൻ ആണെന്നും ഇനിയും ഒരുമിച്ച് ഒരുപാട് ചിത്രങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്നുവെന്നും സണ്ണി പറഞ്ഞു. മഞ്ജുവിന്റെ പ്രായം ഇങ്ങനെ റിവേഴ്‌സ് ഗിയറിൽ ആകുന്നതിന്റെ കാരണം, അല്ലങ്കിൽ ഈ സൗന്ദര്യത്തിന്റെ രഹസ്യം എന്താണെന്ന് അവതാരകന്റെ ചോദ്യത്തിന് രസകരമായ മറുപടിയാണ് മഞ്ജു നൽകിയത്. സണ്ണിയുടെ മുന്നിലോക്കെ പിടിച്ച് നിൽക്കണ്ടായോ എന്നാണു മഞ്ജു ചോദ്യത്തിന് മറുപടി നൽകിയത്. അത് പറഞ്ഞു മഞ്ജുവും കേട്ട് സണ്ണിയും പൊട്ടിച്ചിരിക്കുകയും ചെയ്‌തു.

Sreekumar R