Film News

വിദൂരതയിലേക്ക് കണ്ണുംനട്ടിരുന്ന് മധു വാര്യര്‍!! അറിയാതെ ക്യാമറക്കണ്ണില്‍ പകര്‍ത്തി ലേഡിസൂപ്പര്‍സ്റ്റാറും

മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാറാണ് മഞ്ജു വാര്യര്‍. ഏറെ ആരാധകരുള്ള താരം മലയാളത്തിലും തമിഴകത്തും സജീവമാണ്. താരത്തിന്റെ വിശേഷങ്ങളറിയാന്‍ ആരാധകര്‍ക്ക് ഏറെ ഇഷ്ടമാണ്. സോഷ്യലിടത്ത് സജീവമാണ് താരം. വിശേഷങ്ങളുടെയും യാത്രകളുടെയുമെല്ലാം ചിത്രങ്ങള്‍ താരം പങ്കിടാറുണ്ട്.

ഇപ്പോഴിതാ താരത്തിന്റെ പുതിയ പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്. സഹോദരന്‍ മധു വാര്യരുടെ ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. മധു വാരിയറും ഫോട്ടോയും ഫോട്ടോഗ്രാഫറുടെയും ചിത്രം പങ്കുവച്ചിട്ടുണ്ട്.്. ഫോട്ടോയും ഫൊട്ടോഗ്രഫറും എന്ന തലക്കെട്ടോടെയാണ് മധു ഇന്‍സ്റ്റഗ്രാമില്‍ ചിത്രം പങ്കുവച്ചത്.

വളര്‍ത്തു നായയ്‌ക്കൊപ്പം വിദൂരതയിലേക്ക് നോക്കിയിരിക്കുന്ന ജ്യേഷ്ഠന്റെ മനോഹര ചിത്രമാണ് മഞ്ജു പകര്‍ത്തിയിരിക്കുന്നത്. നിരവധി പേരാണ് ചിത്രത്തെ അഭിനന്ദിച്ച് കമന്റ് പങ്കുവച്ചിരിക്കുന്നത്. ചേട്ടന്‍ അറിയാതെ എടുത്ത ചിത്രമാണോ എന്നൊക്കെ ആരാധകര്‍ ചോദിക്കുന്നുണ്ട്.

Anu B