ലാലേട്ടനോടൊപ്പം ആ രംഗത്തിൽ അഭിനയിക്കുമ്പോളാണ് ഞാൻ പ്രായപൂർത്തി ആയത്

Follow Us :

മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാർ മഞ്ജുവിന്റെ പിറന്നാൾ ആയിരുന്നു കഴിഞ്ഞ ദിവസം, നിരവധി താരങ്ങളും ആരാധകരുമാണ് മഞ്ജുവിന് പിറന്നാൾ ആശംസകളുമായി എത്തിയത്. മഞ്ജുവിന്റെ പിറന്നാളിന് മുന്നോടിയായി താരത്തിന്റെ ആരാധക മാഷപ്പ് വീഡിയോ പുറത്ത് ഇറക്കിയിരുന്നു, വളരെ പെട്ടെന്ന് തന്നെ ആയിരുന്നു വീഡിയോ വൈറൽ ആയതും. സല്ലാപം എന്ന സിനിമയിൽ കൂടിയാണ് മഞ്ജു അഭിനയ രംഗത്തേക്ക് എത്തിച്ചേർന്നത്, ശേഷം നിരവധി സിനിമകളിൽ താരം തന്റെ കഴിവ് തെളിയിച്ചു, അഭിനയത്തിന് പുറമെ മികച്ചൊരു നർത്തകി കൂടിയാണ് മഞ്ജു.

ഇപ്പോൾ തന്റെ പിറന്നാൾ ദിനത്തോടനുബന്ധിച്ച് തന്റെ പതിനെട്ടാം വയസ്സിലെ പിറന്നാളിനെ കുറിച്ച് പറഞ്ഞിരിക്കുകയാണ് മഞ്ജു.  മോഹൻലാൽ മഞ്ജു വാര്യർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഹിറ്റ് മേക്കർ സംവിധായകൻ ഷാജി കൈലാസ് സംവിധാനം ചെയ്ത സൂപ്പർഹിറ്റ് സിനിമയായിരുന്നു ആറാം തമ്പുരാൻ. ചിത്രത്തിൽ മോഹൻലാലും മഞ്ജുവാര്യരും ആദ്യമായി കണ്ടുമുട്ടുന്ന രംഗം പ്രേക്ഷകർക്ക് വളരെയധികം ഇഷ്ട്ടപ്പെട്ട രംഗങ്ങളിൽ ഒന്നാണ്.
അന്ന് ആ രംഗം ഷൂട്ട് ചെയ്ത അന്നായിരുന്നു തനിക്ക് പതിനെട്ട് വയസ്സായത് എന്ന് മഞ്ജു പറയുന്നു. 18 വയസായ ദിവസമാണ് ആ സീനിൽ അഭിനയിച്ചത്. പക്ഷേ, അന്ന് ആർക്കും തന്റെ ജന്മദിനമാണെന്ന് അറിയില്ലായിരുന്നു. ആരോടും പറഞ്ഞില്ല. അതുകൊണ്ട് തന്നെ സെറ്റിൽ ആഘോഷമൊന്നും ഉണ്ടായിരുന്നില്ലെ. താരം പറഞ്ഞു.

ദിലീപുമായിട്ടുള്ള പ്രണയവിവാഹത്തിന് ശേഷം മഞ്ജു അഭിനയത്തിൽ നിന്നും മാറി നിൽക്കുക ആയിരുന്നു, പിന്നീട് ഹൗ ഓൾഡ് ആർ യു എന്ന സിനമയിൽ കൂടിയാണ് മഞ്ജു വീണ്ടും അഭിനയതിലേക്ക് തിരികെ എത്തിയത്, വളരെ മികച്ച പ്രതികരണം ആയിരുന്നു താരത്തിന്റെ മടങ്ങി വരവിൽ ലഭിച്ചത്, അങ്ങനെ നിരവധി സിനിമകളിൽ താരം വീണ്ടും സജീവമായി. ലേഡി സൂപ്പർസ്റ്റാർ എന്ന പദവി സ്വന്തമാക്കി കൊണ്ടാണ് മഞ്ജു രണ്ടാമത് സിനിമയിലേക്ക് എത്തിയത്.