മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മഞ്ജു വാര്യർ. ഒട്ടേറെ ഹിറ്റ് ചലച്ചിത്രങ്ങളിലൂടെ മലയാളി മനസ്സ് കീഴടക്കിയ താരം വിവാഹത്തോടെ അഭിനയ ജീവിതത്തിൽ നിന്നും വിട്ട് നിൽക്കുകയായിരുന്നു. എന്നാൽ നീണ്ട 14 വർഷത്തെ ഇടവേളയ്ക്ക് ശേഷം താരം വീണ്ടും വെള്ളിത്തിരയിലേക്ക് എത്തുകയായിരുന്നു.