ഞാൻ നിങ്ങളുടെ ഒരു ഭാഗം; അതാണ് എൻ്റെ ഏറ്റവും വലിയ ശക്തി

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മഞ്ജു വാര്യർ. ഒട്ടേറെ ഹിറ്റ് ചലച്ചിത്രങ്ങളിലൂടെ മലയാളി മനസ്സ് കീഴടക്കിയ താരം വിവാഹത്തോടെ അഭിനയ ജീവിതത്തിൽ നിന്നും വിട്ട് നിൽക്കുകയായിരുന്നു. എന്നാൽ നീണ്ട 14 വർഷത്തെ ഇടവേളയ്ക്ക് ശേഷം താരം…

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മഞ്ജു വാര്യർ. ഒട്ടേറെ ഹിറ്റ് ചലച്ചിത്രങ്ങളിലൂടെ മലയാളി മനസ്സ് കീഴടക്കിയ താരം വിവാഹത്തോടെ അഭിനയ ജീവിതത്തിൽ നിന്നും വിട്ട് നിൽക്കുകയായിരുന്നു. എന്നാൽ നീണ്ട 14 വർഷത്തെ ഇടവേളയ്ക്ക് ശേഷം താരം വീണ്ടും വെള്ളിത്തിരയിലേക്ക് എത്തുകയായിരുന്നു.

സമൂഹമാധ്യമങ്ങളിലും സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കും വിഡിയോകൾക്കുമെല്ലാം വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. അത്തരത്തിൽ താരം ഇപ്പോൾ പങ്കുവെച്ചിരിക്കുന്ന ചിത്രമാണ് വൈറലായിരിക്കുന്നത്. ‘അമ്മ ഗിരിജ മാധവന്റെ ഏതാനും ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടണ് താരം ഇപ്പോൾ എത്തിയിരിക്കുന്നത്. കഴിഞ്ഞിടയ്ക്കാണ് ഗിരിജ മാധവൻ കഥകളി അരങ്ങേറ്റം നടത്തിയത്. ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് താരം കുറിച്ചത് ഇപ്രകാരമായിരുന്നു. ”ഞാൻ നിങ്ങളുടെ ഒരു ഭാഗം. അതാണ് എൻ്റെ ഏറ്റവും വലിയ ശക്തി. ഞാൻ അതിൽ അഭിമാനിക്കുന്നു,” ഒട്ടേറെ പേരാണ് താരം പങ്കുവെച്ച ചിത്രത്തിന് താഴെ കമന്റുമായി എത്തിയിരിക്കുന്നത്.