തന്റെ സൗന്ദര്യത്തിന് പിന്നിലെ രഹസ്യം എന്താണെന്നു തുറന്ന് പറഞ്ഞു മഞ്ജു വാര്യർ!

പതിനാലു വർഷങ്ങൾ നീണ്ട ഇടവേളയ്ക്ക് ശേഷം അതി ശക്തമായി മലയാള സിനിമയിലേക്ക് തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് മഞ്ജു വാര്യർ. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ രണ്ടാം തിരിച്ചു വരവിൽ മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ എന്ന വിളിപ്പേര് താരം സ്വന്തമാക്കിയിരുന്നു. നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് അവസരവും ലഭിച്ചിരുന്നു. രണ്ടാം തിരിച്ചുവരവിൽ വലിയ നേട്ടമാണ് താരം കരസ്ഥമാക്കിയതൊക്കെയും.  മഞ്ജു വാര്യരുടെ ഏറ്റവും പുതിയ ചിത്രം ചതുർമുഖത്തിന്റെ പത്രസമ്മേളനം ആയിരുന്നു കഴിഞ്ഞ ദിവസം നടന്നത്. മീറ്റിങ്ങിനായി കിടിലൻ ലുക്കിൽ ആണ് മഞ്ജു എത്തിയത്. മഞ്ജുവിന്റെ പുതിയ ലുക്ക് കണ്ടു ആരാധകർ അത്ഭുതപെട്ടു പോയി എന്നതാണ് സത്യം. നിരവധി പേരാണ് മഞ്ജുവിന്റെ പുതിയ ലുക്ക് കണ്ടു പ്രശംസകളുമായി വന്നത്.

നാൽപ്പത്തി രണ്ടാം വയസിലും ഇരുപത്തി രണ്ടുകാരിയുടെ സൗന്ദര്യവും ചുറുചുറുക്കുമാണ് മഞ്ജുവിന്. ഇങ്ങനെ ദിനം പ്രതി കൂടുതൽ സുന്ദരിയായി വരുന്നതിന്റെ രഹസ്യം എന്താണെന്ന് മഞ്ജുവിനോട് പലരും തിരക്കിയിട്ടുണ്ട്. എന്നാൽ അപ്പൊഴെലം മഞ്ജു മനോഹരമായ ചിരി മാത്രമാണ് അതിന് മറുപടിയായി നൽകിയത്. എന്നാൽ ഇപ്പോൾ മഞ്ജുവിന്റെ ഒരു പഴയ അഭിമുഖം ആണ് ശ്രദ്ധ നേടുന്നത്.എന്താണ് ഈ സൗന്ദര്യത്തിന്റെ രഹസ്യമെന്ന് അവതാരക ചോദിച്ചപ്പോൾ മഞ്ജു പറഞ്ഞ മറുപടിയാണ് ചർച്ചയാകുന്നത്.

നമ്മുടെ സൗന്ദര്യം എന്ന് പറയുന്നത് നമ്മൾ ചെയ്യുന്ന പ്രവർത്തി ആണെന്നും നമ്മുടെ പ്രവർത്തികളുടെ ഫലമാണ് നമ്മുടെ വ്യക്തിത്വത്തിലും പ്രതിഫലിക്കുന്നത് എന്നതുമാണ് മഞ്ജു പറഞ്ഞത്. നമ്മൾ ചെയ്യുന്ന നല്ല പ്രവർത്തികൾ ആണ് യാഥാർത്ഥയിൽ നമ്മുടെ സൗന്ദര്യം എന്നും അതിന്റെ തിളക്കം ആണ് നമ്മുടെ വ്യക്തിത്വത്തിലും കാണുന്നതെന്നുമാണ് മഞ്ജു പറഞ്ഞത്. നമ്മൾ മറ്റൊരാൾക്ക് സഹായം ചെയ്യുമ്പോൾ അവരുടെ വിഷമങ്ങൾ കേൾക്കാൻ മനസ്സ് കാണിക്കുകയും കൂടെ നിൽക്കുകയും ചെയ്യുമ്പോഴെല്ലാം നമ്മുടെ സൗന്ദര്യം കൂടുകയാണ് ചെയ്യുന്നത്. യഥാർത്ഥ സൗന്ദര്യം വേണ്ടത് നമ്മുടെ വ്യക്തിത്വത്തിനാണ് എന്നും മഞ്ജു പറഞ്ഞു.

 

 

 

 

 

 

 

 

Sreekumar R