ദിലീപ് നായകനായി എത്തിയ സല്ലാപം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേയ്ക്ക് അരങ്ങേറിയ താരമാണ് മഞ്ജു വാര്യർ. നിരവധി ഹിറ്റ് ചലച്ചിത്രങ്ങളിൽ അഭിനയിച്ച താരത്തെ തേടി മികച്ച അവസരങ്ങളാണ് വന്നതും. സിനിമയിൽ തിളങ്ങി നിന്ന സമയത്തായിരുന്നു മഞ്ജു ദിലീപിനെ വിവാഹം കഴിക്കുന്നത്. തുടർന്ന് സിനിമയിൽ നിന്നും ഇടവേള എടുക്കുകയായിരുന്നു താരം. എന്നാൽ നീണ്ട 14 വർഷത്തെ ഇടവേളയ്ക്കു ശേഷം മഞ്ജു വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചു വരികയായിരുന്നു.
എന്നാൽ ഇന്നിപ്പോൾ മഞ്ജു നഷ്ടപ്പെടുത്തിയ ഒരു കഥാപാത്രത്തെ കുറിച്ചുള്ള ചർച്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നടക്കുന്നത്. മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ടിൽ പിറന്ന ചന്ദ്രലേഖയിൽ നടി പൂജ ബത്ര ചെയ്ത കഥാപാത്രമായ ലേഖയ്ക്കായി ആദ്യം പരിഗണിച്ചത് മഞ്ജുവിനെ ആയിരുന്നു. എന്നാൽ നടിയെ ബന്ധപ്പെടാൻ സാധിക്കാതെ വന്നത്തോടെ ആ കഥാപാത്രം പൂജ ബത്രയിലേയ്ക്ക് എത്തുകയായിരുന്നു. സംവിധായകൻ പ്രിയദർശനാണ് അടുത്തിടെ ഇക്കാര്യം വെളപ്പെടുത്തിയത്. ലേഖയായി അഭിനയിക്കാൻ കഴിയാതിരുന്നതിൽ ഏറെ നിരാശയുണ്ട് എന്നായിരുന്നു മഞ്ജു പിന്നീട് പ്രതികരിച്ചത്.