യുവതാരങ്ങളെ പ്രധാന കഥാപാത്രമാക്കി ചിദംബരം ഒരുക്കിയ ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്. തിയ്യേറ്ററില്‍ മികച്ച പ്രതികരണമാണ് ചിത്രം നേടുന്നത്. യഥാര്‍ഥ സംഭവമാണ് ചിദംബരം സിനിമയാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം യഥാര്‍ഥ മഞ്ഞുമ്മല്‍ ബോയ്സും ചിത്രം കാണാന്‍ എത്തിയിരുന്നു. തങ്ങളുടെ ജീവിതം തന്നെയാണ് കണ്ടതെന്ന് അവര്‍ പറഞ്ഞിരുന്നു.
2006ല്‍ കൊച്ചിയിലെ മഞ്ഞുമ്മലില്‍ നിന്ന് കൊടൈക്കനാലിലേക്ക് വിനോദയാത്രപോയ സംഘത്തിലൊരാള്‍ ഗുണകേവില്‍ അകപ്പെട്ടതും തുടര്‍ന്ന് നടന്ന രക്ഷാപ്രവര്‍ത്തനവുമാണ് ചിത്രത്തിന്റെ കഥ. ഇപ്പോഴിതാ സിനിമയില്‍ സുധി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ദീപക് പറമ്പോലിന്റെ സോഷ്യല്‍ മീഡിയാ പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്.
യഥാര്‍ഥ സുധിയുടെ ഭാര്യ ദീപക്കിനെ നേരിട്ട് അഭിനന്ദിച്ചിരിക്കുകയാണ്. അക്കാര്യമാണ് ദീപക് പങ്കിട്ടിരിക്കുന്നത്. അവര്‍ തനിക്കയച്ച സന്ദേശത്തിന്റെ സ്ക്രീന്‍ഷോട്ടും ദീപക് പറമ്പോല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു.
ചിത്രം കണ്ടുവെന്നും ഗംഭീരമായിട്ടുണ്ടെന്നും സുധിയുടെ ഭാര്യ പറയുന്നു. സിനിമയില്‍ സുധി എങ്ങനെയാണോ അതുപോലെയാണ് യഥാര്‍ത്ഥത്തിലും. സുധിക്ക് ചന്ദനക്കുറി നിര്‍ബന്ധമാണെന്നും അവര്‍ നടന് അയച്ച സന്ദേശത്തില്‍ പറയുന്നു. നേരത്തേ സുധിക്കൊപ്പം നില്ക്കുന്നതും സുധിയുടെ വേഷത്തിലുള്ളതുമായ ചിത്രങ്ങള്‍ ദീപക് പറമ്പോല്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കിട്ടിരുന്നു. ഫെബ്രുവരി 22-നാണ് മഞ്ഞുമ്മല്‍ ബോയ്സ് തിയേറ്ററുകളില്‍ എത്തിയത്.
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…