‘ഭീഷ്മ പർവ്വം’ കണ്ടപ്പോൾ മുതൽ ഉള്ളിൽ മമ്മൂട്ടി സാർ ആയിരുന്നു! ഈ ചിത്രത്തിലൂടെ എനിക്കദ്ദേഹത്തിന്റെ എനർജി മനസിലാക്കാൻ കഴിഞ്ഞു , മനോഹർ പാണ്ടേ

തീയ്യിട്ടറുകളിൽ ഗംഭീരപ്രേഷക പ്രതികരണവുമായി മുന്നേറുകയാണ് മമ്മൂട്ടിയുടെ ‘കണ്ണൂർ സ്‌ക്വാഡ്’, ഇപ്പോൾ ചിത്രത്തിൽ പവൻ ഭായ് എന്ന റോളിൽ എത്തിയ നടൻ മനോഹർ പാണ്ടേ ഇപ്പോൾ മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് കൂടുതൽ ശ്രെദ്ധ ആകുന്നത്. കണ്ണൂർ സ്‌ക്വാഡിലെ മമ്മൂട്ടി സാറിന്റെ അഭിനയം തന്നെ ഒരുപാടു വിസ്മയിപ്പിച്ചു, ഞാൻ അദേഹത്തിന്റെ സിനിമകൾ കണ്ടിട്ടുണ്ട് എന്നാൽ ഭീഷ്മപർവം കണ്ടപ്പോൾ മുതൽ അദ്ദേഹമായിരുന്നു ഉള്ളിൽ

കണ്ണൂർ സ്‌ക്വാഡിന്റെ ഒഡീഷനിൽ പങ്കെടുക്കാൻ തയ്യറെടുക്കുമ്പോൾ ആണ് ഭീഷ്മ പർവ്വം കാണാൻ പോയത്, അന്ന് മലയാളി സുഹൃത്തുക്കൾ എന്നോട് പറഞ്ഞു നീ മമ്മൂട്ടി സാറിനോടൊപ്പം അല്ലെ അഭിനയിക്കുന്നത് എങ്കിൽ നീ ഭീഷ്മപർവം കാണാൻ, അതിലെ അദ്ദേഹത്തിന്റെ പല രംഗങ്ങളും കണ്ടു എന്റെ ഉള്ളിൽ അദ്ദേഹം മാത്രമായി, അദ്ദേഹത്തിന്റെ കൂടെ ഒരു സിനിമയിൽ വർക്ക് ചെയ്യുന്നത് വലിയ ഭാഗ്യമാണ്

അദ്ദേഹം സെറ്റിൽ എല്ലാവരുമായി നല്ല അടുപ്പമാണ്, അദ്ദേഹത്തിന്റെ എനർജി ഈ ഒരു ചിത്രത്തിലൂടെ എനിക്ക് മനസിലാക്കാൻ കഴിഞ്ഞു. ടിക്രി വില്ലേജിലെ ഷൂട്ടിങ്ങിനിടയിലാണ് ഞാൻ ആദ്യമായി അദ്ദേഹത്തെ കാണുന്നത്, എന്ത് പേഴ്സണാലിറ്റി അദ്ദേഹത്തിനുള്ളത്. ഞങ്ങളെ എല്ലാവരെയും അദ്ദേഹം കംഫർട്ടബിൾ ആക്കുമായിരുന്നു, സിനിമയിലെ എന്റെ പ്രകടന൦ കണ്ടു അദ്ദേഹം പറഞ്ഞു നീ ആണ് ഈ സിനിമയിലെ ഹീറോ ഞാനല്ല എന്ന് മനോഹർ പാണ്ടേ പറയുന്നു

 

Suji