നടി ഗൗരി കിഷൻ പ്രണയത്തിലോ? സഹതാരത്തിനൊപ്പമുള്ള വീഡിയോ വൈറൽ

മലയാളത്തിലും, തമിഴിലും തികഞ്ഞ അഭിനയം കാഴ്ച്ച വെച്ച നടിയാണ് ഗൗരി കിഷൻ, ഇപ്പോൾ താരത്തിന്റെ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്, ഈ വീഡിയോ കണ്ടു ഇത് താരത്തിന്റെ പ്രണയകാമുകൻ തന്നെയാണോ എന്നാണ് സോഷ്യൽ മീഡിയ കണ്ടെത്തിയിരിക്കുന്നത്. ഗൗരിയും, സഹ  നടൻ ഷെർഫ ഷെരീഫിന്റെയും ഒന്നിച്ചുള്ള ചില വീഡിയോകൾ കണ്ടാണ് ഈ കണ്ടെത്തൽ.

വീഡിയോയിൽ ഇരുവരും ഒരേ ക്ലാസ്സ്മുറിയിൽ ഇരുന്നു ഉമ്മ കൊടുക്കുന്ന വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്, ഇരുവരും പ്രണയംആണ് പങ്കുവെച്ചതോ അതോ ഏതെങ്കിലും സിനിമയുടെ ഭാഗമോ, എന്നാൽ ഇരുവരും ഒന്നിച്ചു അഭിനയിക്കുന്ന ലിറ്റിൽ മിസ് റാവുത്തർ എന്ന ചിത്രത്തിന്റെ പ്രൊമോഷൻ ഭാഗമായ വീഡിയോ ആണെന്നും പറയുന്നു,വീഡിയോയിൽ ചില ഭാഗങ്ങൾ കട്ട് ചെയ്യ്തിട്ടുണ്ടെന്നും പറയുന്നു,

ചിത്രത്തിൽ ആറടി പൊക്കമുള്ള നായകനും, നാലടിപൊക്കമുള്ള  നായികയുമായിനർമ്മത്തിൽ ചാലിച്ച  പ്രണയകഥയാണ്   ഈ ചിത്രത്തിൽ പറയുന്നത്, എന്നാൽ ഇപ്പോൾ ഇരുവരും തമ്മിലുള്ള ഈ വീഡിയോ കണ്ടു പ്രേക്ഷകർ പറയുന്നതും ഇവർ ശരിക്കും പ്രണയത്തിൽ ആണോ എന്നാണ്

Suji