എന്റെ ഒരു സുഹൃത്ത് എന്നെ വിളിച്ചു, എന്നിട്ട് അവൻ സീമയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ചോദിച്ചു

സിനിമ സീരിയൽ പ്രേമികൾക്ക് ഏറെ പരിചയമുള്ള താരമാണ് സീമ ജി നായര്‍, ബിഗ്‌സ്‌ക്രീനിലും മിനിസ്ക്രീനിലും ഒരുപോലെ താരം തിളങ്ങിയിട്ടുണ്ട്. സിനിമ സീരിയല്‍ മേഖലയില്‍ താരത്തിന് ഇതിനോടകം തന്നെ തന്റെതായ ഒരു ഇടം കണ്ടെത്താനും സാധിച്ചു. ഇപ്പോൾ തന്റെ അഭിനയ ജീവിതത്തിൽ ആർക്കും അറിയാത്ത ചില കാര്യങ്ങൾ തുറന്നു പറഞ്ഞിരിക്കുകയാണ് സീമ. 1984 ല്‍ പാവം ക്രൂരന്‍ എന്ന സിനിമയിലൂടെയാണ് അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. സിനിമയിലെ പരിചയക്കാർ വഴിയാണ് സീമ അഭിനയിത്തിലേക്ക് എത്തുന്നത്. പിന്നീട് താരത്തെ തേടി നിരവധി അവസരങ്ങൾ വന്നിരുന്നു, എന്നാൽ ശ്രദ്ധിക്കുന്ന വേഷങ്ങൾ ആയിരുന്നില്ല. ഒരുപാട് പേർക്ക് സഹായഹസ്തം നേടിയിട്ടുള്ള ഒരു നടിയാണ് സീമ ജി നായർ, സീമ തന്റെ സഹായങ്ങൾ ഒക്കെ ആരെയും അറിയിക്കാതെയാണ് ചെയ്തു കൊണ്ടിരുന്നത്, ഇപ്പോൾ നടൻ മനോജ് സീമയെകുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് ഏറെ ശ്രദ്ധ നേടുന്നത്. തന്റെ യൂട്യൂബ് ചാനലിൽ കൂടിയാണ് മനോജ് ഈ കാര്യങ്ങൾ വ്യക്തമാക്കുന്നത്.

സീമ ജി നായര്‍ക്ക് അധോലോക ചാരിറ്റി, മദര്‍ തെരേസ എന്ന കാപ്ഷനൊപ്പമാണ് മനോജ് തന്റെ വീഡിയോ പങ്കുവെച്ചത്, തന്റെ സുഹൃത്തുക്കളുടെ മരണം മൂലം വീഡിയോ ചെയ്യാൻ ഉള്ള മാനസിക അവസ്ഥയിൽ ആയിരുന്നില്ല കുറച്ച് നാൾ എന്നാണ് മനോജ് പറയുന്നത്. കഴിഞ്ഞ ദിവസം ഒരു സുഹൃത്ത് വിളിച്ചപ്പോള്‍ സീമ ജി നായരെക്കുറിച്ച് ചോദിച്ചിരുന്നു അവൻ എന്നോട് ചോദിച്ചത്  സീമയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും, അധോലോകബന്ധത്തെ കുറിച്ചും ഒക്കെ ആയിരുന്നു, ആളുകൾ അങ്ങനെ ഒക്കെ പറയുന്നു എന്നാണ് അവൻ പറഞ്ഞത്, ആളുകൾ അങ്ങനെയാണ്, എന്ത് കണ്ടാലും അവർക്ക് അത് നെഗറ്റീവ് ആണ്. സീമയെ എനിക്കറിയാം, ഒരു അധോലോകവുമില്ല,

അവരുടെ മനസ്സ് അങ്ങനെയാണ്. ആരുടെയെങ്കിലും വേദന കണ്ടാല്‍ സ്വന്തം വേദന പോലെ കരുതുന്നയാളാണ്. സീമയുടെ കാര്യം എനിക്ക് വ്യക്തമായി അറിയം, അവര്‍ക്ക് ഇല്ലീഗല്‍ കണക്ഷന്‍സൊന്നുമില്ല. സീമ വളരെ സ്ട്രയിറ്റ്് ഫോര്‍വേഡാണ് എന്നാണ് മനോജ് പറയുന്നത്. ഞാൻ ഇത് സീമയോടും പറഞ്ഞു, സീമ എന്നോട് പറഞ്ഞത് ഇങ്ങനെയാണ് ഇതില്‍ എനിക്ക് വലിയ അത്ഭുതമൊന്നുമില്ല മനു, എന്റടുത്ത് ഒന്ന് രണ്ട് പേര് പറഞ്ഞിട്ടുണ്ട്. പിന്നെ തൃശ്ശൂര് എനിക്ക് നേരിലറിയാവുന്ന ഒരാള്‍ പോലും ഒരാര്‍ടിസ്റ്റിനോട് എന്നെക്കുറിച്ച് അങ്ങനെ പറഞ്ഞു. സീമയ്ക്ക് സാമ്പത്തികമായി എന്തോ ഉഡായിപ്പുണ്ട്, ആദ്യം കേട്ടപ്പോള്‍ എനിക്ക് വിഷമം തോന്നിയിരുന്നു, ഇപ്പോൾ ഞാൻ അതൊന്നും മൈൻഡ് ചെയ്യാറില്ല എന്നാണ് സീമ പറഞ്ഞത്

Devika Rahul