Categories: Film News

സീരിയലിലൂടെ കടന്ന് വന്ന് മികച്ച നടനുള്ള ദേശീയ അവാർദിലേക്കുള്ള യാത്ര !!

ഈ വർഷത്തെ മികച്ച നടനുള്ള ദേശീയ അവാർഡ്, ഭോസ്‌ലെ എന്ന ചിത്രത്തിലെ അഭിനയത്തിന് ലഭിച്ച നടൻ. ദൂരദർശനിലെ “സ്വാഭിമാൻ” എന്ന സീരിയലിലൂടെ കുടുംബ പ്രേക്ഷകർ പരിചയപ്പെട്ട ഈ നടൻ, സിനിമയിലും വെബ് സീരീസുകളിലും എത്രയോ അവിസ്‌മരണീയമായ കഥാപാത്രങ്ങൾ ചെയ്‌ത്‌ ഇന്ന് ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സ്വഭാവ നടന്മാരിൽ ഒരാളായി മാറിക്കഴിഞ്ഞു. ശോഭാ ഡേ തിരക്കഥയെഴുതി, മഹേഷ് ഭട്ട് സംവിധാനം ചെയ്‌ത സ്വാഭിമാൻ 1994 -97 ലാണ് സംപ്രേക്ഷണം ചെയ്തിരുന്നത്. രാംഗോപാൽ വർമ്മയുടെ ‘സത്യ’ യിൽ ഭിഖു_മാത്രേ എന്ന റോൾ ആയിരുന്നു സിനിമാ രംഗത്തെ breakthrough (Best Supporting Actor National Award ).

അനുരാഗ് കശ്യപിന്റെ ‘ഗ്യാങ്സ് ഓഫ് വാസേപ്പൂർ’, ശൂൽ, Aks എന്ന ചിത്രത്തിൽ അമിതാഭിനൊപ്പം നിന്ന നെഗറ്റീവ് പെർഫോമൻസ്, ശേഖർ കപൂറിന്റെ ബാൻഡിറ് ക്വീൻ, അങ്ങനെ ഒത്തിരി നല്ല റോളുകൾ… ‘അലിഗഢ്’ എന്ന ചിത്രത്തിലെ സ്വവർഗാനുരാഗിയായ പ്രൊഫെസ്സറുടെ വേഷം മനസ്സലിയിപ്പിക്കും (Best Actor Critics 2017). അവസാനമായി ഞാൻ കണ്ടത് ഫാമിലി മാൻ എന്ന വെബ് സീരിസിലെ ശ്രീകാന്ത് തിവാരി എന്ന റോളിലാണ് – രണ്ടു Season ഉം worth watching ആണ്. തമിഴിലും തെലുങ്കിലും അഭിനയിച്ചിട്ടുണ്ട്. (കുറുപ്പ് സിനിമയിൽ ഏതെങ്കിലും രീതിയിൽ ഇദ്ദേഹമുണ്ടോ ? wiki പേജിൽ കണ്ടു. ) ഭാര്യ ഷബാന (മുൻ ബോളിവുഡ് നടി നേഹ). 2019 ൽ പത്മശ്രീ പുരസ്‌കാരം ലഭിച്ചു. ഇനിയും നല്ല റോളുകൾ ചെയ്യാനാവട്ടെ !

Rahul Kochu