കുട്ടന് തമ്പുരാനായി മലയാളി മനസ്സില്‍ ചേക്കേറിയ താരമാണ് മനോജ് കെ ജയന്.
പിന്നീടിങ്ങോട്ടുള്ള സിനിമാ ജീവിതത്തില്‍ എന്നെന്നും ഓര്‍ത്തിരിക്കാവുന്ന നിരവധി വേഷപ്പകര്‍ച്ചകളാണ് താരം സമ്മാനിച്ചത്. സിനിമയിലെ കഥാപാത്രത്തിന് വേണ്ടി ഏതറ്റം വരെയും പോകുന്ന ചുരുക്കം ചില നടന്മാരില് ഒരാളാണ് മനോജ്.
സമൂഹമാധ്യമങ്ങളിലും മനോജ് സജീവമാണ്. തന്റെ ചെറുതും വലുതുമായ സന്തോഷങ്ങള്‍ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. അത്തരത്തില്‍ ഇപ്പോള്‍ താരം പങ്കുവച്ച ചിത്രങ്ങളും അതിന് വന്ന കമന്റുമാണ് വൈറലായിരിക്കുന്നത്.
കഴിഞ്ഞ ദിവസം ശുഭദിനം ആശംസിച്ച് കൊണ്ട് മനോജ് കെ ജയന് പങ്കുവച്ച ചിത്രമാണ് ശ്രദ്ധേയമാകുന്നത്. പോസ്റ്റിന് പിന്നാലെ പതിവുപോലെ കമന്റുകളും നിറഞ്ഞു.
അതിലൊരു കമന്റാണ് ‘ഈ വിഗ്ഗ് എത്ര രൂപ ആകും ചേട്ടാ’ എന്നാണ് ഒരാള്‍ കമന്റ് ചെയ്തത്. ഇതിന് രസകരമായി താരം മറുപടിയും നല്‍കുന്നുണ്ട്. ‘എനിക്ക് കച്ചവടം ഇല്ല സോറി’, എന്നായിരുന്നു താരത്തിന്റെ മറുപടി.
‘മനോജേട്ടാ… എങ്ങനെയാണ് ഈ ഗ്ലാമറൊക്കെ കാത്തുസൂക്ഷിക്കുന്നത്… ഞാന്‍ ആകെ വെയിലു കൊണ്ട് കരിവാളിച്ചു പോയി’, എന്നാണ് മറ്റൊരു കമന്റ്. ഇതിനും താരം മറുപടി നല്‍കിയിട്ടുണ്ട്. ‘നമുക്ക് ശരിയാക്കാം’, എന്നായിരുന്നു മറുപടി.
ദുല്‍ഖര്‍ സല്‍മാന്റെ സല്യൂട്ട് എന്ന ചിത്രത്തിലായിരുന്നു മനോജ് അവസാനമായി അഭിനയിച്ചത്. ചിത്രത്തില്‍ ദുല്‍ഖറിന്റെ സഹോദരനെയാണ് മനോജ് അവതരിപ്പിച്ചത്.
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…