Film News

‘ജാസ്മിൻ മൂസയ്ക്ക് എന്റെ ​ഡബിൾ സല്യൂട്ട് ആണ്, ആ ജന്തുവിനെ (​ഗബ്രി) വെറുപ്പാണ്. മുല്ലപ്പൂവിനെയും…’; നടന്റെ പ്രതികരണം വൈറൽ

ബി​ഗ് ബോസ് മലയാളം സീസൺ ആറാണിപ്പോൾ സോഷ്യൽമീഡിയയിൽ എങ്ങും ചർച്ചാ വിഷയം. പതിനാലാണ് പേരാണ് ഹൗസിലിപ്പോൾ കപ്പിനായി മത്സരിക്കുന്നത്. പ്രേക്ഷകരുടെ സ്നേഹവും വിമർശനവും ഒക്കെ മത്സരാർത്ഥികൾ ഏറ്റുവാങ്ങുന്നുണ്ട്. ഇപ്പോൾ ജാസ്മിനെയും ഗബ്രിയെയും കുറിച്ച് നടൻ മനോജ് കുമാർ പറ‍ഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

കാണുമ്പോൾ തന്നെ കാർക്കിച്ച് തുപ്പാൻ തോന്നുന്ന ചേഷ്ഠകളാണ് ​ഗബ്രി ഹൗസിൽ കാണിക്കുന്നതെന്നും ജാസ്മിനെന്ന പേര് പോലും താൻ വെറുത്തുവെന്നുമാണ് മനോജ് സ്വന്തം യുട്യൂബ് ചാനലിൽ പങ്കുവെച്ച പുതിയ വീഡിയോയിൽ പറഞ്ഞത്.’കാണുമ്പോൾ തന്നെ കാർക്കിച്ച് തുപ്പാൻ തോന്നുന്ന ചേഷ്ഠകൾ കാണിക്കുന്ന കബ്രി അല്ലെങ്കിൽ കടിബ്രി അങ്ങനെയാണ് എനിക്ക് അയാളെ പറ്റി പറയാൻ തോന്നുന്നത്. കടിയെന്ന് പറയുന്നത് പുള്ളിക്ക് മാറ്റാൻ പറ്റുന്നില്ല. പുള്ളിയുടെ പല്ലിന് ദന്തകാമാവേശ രോ​ഗമാണ്. ഇതിന് ഒരു മരുന്നേയുള്ളൂ… പുള്ളിക്ക് പോത്തുംകാല് മേടിച്ച് കൊടുക്കുക. അത് കടിച്ച് ആ രോ​ഗം മാറ്റട്ടെ.’

‘സീസൺ ഫോറിലെ ജാസ്മിൻ മൂസയ്ക്ക് എന്റെ ​ഡബിൾ സല്യൂട്ട് ആണ്. അന്ന് എനിക്ക് നിങ്ങളോട് വിദ്വേഷം ഉണ്ടായിരുന്നു. എന്നാലിപ്പോൾ മാറി. നിങ്ങൾക്കൊക്കെ നല്ലൊരു വ്യക്തിത്വം ഉണ്ടായിരുന്നു. ജാസ്മിൻ എന്ന നാമദേയം ഉള്ളത് കൊണ്ട് ഞാൻ അതിനെ വെറുക്കുന്നു. വേറെയുള്ള ചില നാമങ്ങളെ വെറുക്കുന്നു, അറയ്ക്കുന്നു. ഇത്രയും വെറുപ്പിക്കുമോ ഒരു മനുഷ്യൻ. ഒരു ​ഗെയിം ജയിപ്പിക്കാൻ വേണ്ടി ഇത്രയും വെറുപ്പിക്കുമോ. ആ ജന്തു (​ഗബ്രി) വെറുപ്പാണ്. മുല്ലപ്പൂവിനെയും (ജാസ്മിൻ) ഇഷ്ടമല്ല. യഥാർത്ഥ മുല്ലപ്പൂവിനെ വരെ വെറുത്തുപോയി. ഇനി മുല്ലപ്പൂ ആവശ്യപ്പെടരുതെന്ന് ഭാര്യയോട് ഞാൻ പറഞ്ഞിട്ടുണ്ട്.’, എന്നാണ് ജാസ്മിനെ കുറിച്ച് നടൻ പറഞ്ഞത്. മനോജിന്റെ അഭിപ്രായത്തെ അനുകൂലിച്ച് കൊണ്ട് ഒരുപാട് പേർ രം​ഗത്ത് എത്തുന്നുണൺ്ട്.

Ajay Soni