ആ സന്തോഷവാർത്ത അറിയും മുൻപേ അവൾ ഈ ലോകം വിട്ട് പോയി!

ഈ കഴിഞ്ഞ മാർച്ച് മാസം പതിനേഴാം തീയതിയാണ് സംഗീത സംവിധായകൻ മനു രമേശന്റെ ഭാര്യ ഉമ മരണപ്പെടുന്നത്. ഉറക്കത്തിൽ മസ്തിഷ്ക്കാഘാതം സംഭവിച്ചതാണ് മരണകാരണം. അബോധവസ്ഥയിൽ കണ്ട ഉമയെ ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും  സംഭവിച്ചിരുന്നു. തന്റെ ഭാര്യയുടെ അപ്രതീക്ഷിത വിയോഗം മനുവിനെ മാനസികമായി തളർത്തിയിരുന്നു. എന്നാൽ ഇപ്പോൾ മറ്റൊരു വാർത്ത ആരാധകരുമായി പങ്കുവെക്കുകയാണ് മനു. മരണപ്പെട്ടെങ്കിലും തന്റെ ഭാര്യയ്ക്ക് ഡോക്ടറേറ്റ് ലഭിച്ച വാർത്തയാണ് മനു പറഞ്ഞത്. ഡോക്ടറേറ്റിന് വേണ്ടി ഉമ കഠിനമായി പരിശ്രമിച്ചിരുന്നുവെന്നും എന്നാൽ ആ ബഹുമതി അവൾക്ക് ഏറ്റുവാങ്ങാൻ കഴിയാതെ ഈ ലോകത്ത് നിന്ന് യാത്രയായെന്നുമാണ് മനു കുറിച്ചത്. മനുവിന്റെ കുറിപ്പ് ഇങ്ങനെ,

‘ഡോക്ടറേറ്റ് കിട്ടിയെങ്കിലും അത് ഏറ്റുവാങ്ങാന്‍ എന്റെ ഉമയ്ക്കു സാധിച്ചില്ല. പക്ഷേ ചടങ്ങിനിടെ വേദിയില്‍ അവളുടെ സാന്നിധ്യമുണ്ടായിരുന്നു. അവള്‍ക്കു പകരം അവളുടെ സഹോദരനാണ് അംഗീകാരം ഏറ്റുവാങ്ങിയത്. ഡോക്ടറേറ്റ് നേടുന്നതിനായി അവള്‍ അതികഠിനമായി അധ്വാനിച്ചു. അതിനായി എല്ലാ കാര്യങ്ങളും കൃത്യമായി ചെയ്തു. വിടവാങ്ങുന്നതിനു മുന്‍പ് അവള്‍ വൈവയും മറ്റു ടെസ്റ്റുകളുമെല്ലാം വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. അങ്ങനെ അവള്‍ ഒരു വിജയിയായി ഉയര്‍ന്നു വന്നു. ഈ ലോകത്തിലെ ഏറ്റവും അഭിമാനിയായ ഭര്‍ത്താവ് ഞാന്‍ ആണ്, തീര്‍ച്ച’ എന്നുമാണ് മനു  കുറിച്ചത്.

2010 സെപ്റ്റംബര്‍ 22നായിരുന്നു ഉമയും മനുവും തമ്മിൽ വിവാഹിതർആയത്. കൊച്ചിയിലെ അമൃത സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സസിലെ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗം അസി.പ്രൊഫസറായിരുന്നു ഉമ. മികച്ച നർത്തകിയായിരുന്ന ഉമ കഴിഞ്ഞ മാർച്ച് പതിനേഴാം തീയതി ഉറക്കത്തിനിടയിൽ മസ്തീക്ഷാഘാതം മൂലം മരണപ്പെടുകയായിരുന്നു.

Sreekumar

Recent Posts

പണ്ടേ മമ്മൂട്ടിക്ക് അങ്ങനെയുള്ള സിനിമകൾ ചെയ്യാൻ താല്പര്യമാണ്! അല്ലെങ്കിൽ നത്ത് നാരായൺ  പോലൊരു കഥാപാത്രം  ഉണ്ടാകില്ലായിരുന്നു; സത്യൻ അന്തിക്കാട്

മലയാളത്തിൽ കുറെ ഹിറ്റ് സിനിമകൾ സമ്മാനിച്ച സംവിധായകനാണ് സത്യൻ അന്തിക്കാട്, ഇപ്പോൾ അദ്ദേഹം നടൻ മമ്മൂട്ടിയുടെ സിനിമ സെലക്ഷന് പറ്റിപറഞ്ഞ…

1 hour ago

ഗൗതമിന് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടായപ്പോൾ താൻ ആയിരുന്നു സഹായിച്ചിരുന്നത്

വലിയ ആർഭാടങ്ങളൊന്നുമില്ലാതെ ലളിതമായാണ് മഞ്ജിമ മോഹനും തമിഴ് നടൻ ​ഗൗതം കാർത്തിക്കും തമ്മിലുള്ള വിവാഹം നടന്നത്. ​ പൊതുവെ സ്വകാര്യ…

1 hour ago

വരലക്ഷ്മി വിവാഹിതയാകാൻ പോകുന്നു

മുപ്പത്തിയൊമ്പതുകാരിയായ വരലക്ഷ്മി ഇപ്പോൾ വിവാഹിതയാകാൻ ഒരുങ്ങുകയാണ്. നീണ്ട 14 വർഷത്തെ പരിചയത്തിനൊടുവിലാണ് നിക്കോളായ് സച്‌ദേവും വരലക്ഷ്മി ശരത്കുമാറും വിവാഹിതരാകുന്നത്. അടുത്തിടെയായിരുന്നു…

2 hours ago

സ്വകാര്യമേഖലയേക്കാൾ കുറഞ്ഞ നിരക്കിൽ ഡ്രൈവിങ് സ്കൂളുകൾ ആരംഭിക്കാൻ ഒരുങ്ങുകയാണ് കെ.എസ്.ആർ.ടി.സി

ഡ്രൈവിംഗ് മേഖലയിൽ സാധാരണ ജനങ്ങൾക്ക് പ്രയോജനപ്പെടുന്ന ഒരു സേവനം അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് കേരളം. സ്വകാര്യമേഖലയേക്കാൾ കുറഞ്ഞ നിരക്കിൽ ഡ്രൈവിങ് സ്കൂളുകൾ…

2 hours ago

ഗായികയാകണമെന്ന് ആ​ഗ്രഹിച്ച് വന്നയാളല്ല ഞാൻ, ജ്യോത്സ്ന

സം​ഗീത ലോകത്ത് തന്റേതായ സ്ഥാനം നേടാൻ കഴിഞ്ഞ ​ഗായികയാണ് ജ്യോത്സ്ന രാധാകൃഷ്ണൻ . ജ്യോത്സനയുടെ ​ഗാനങ്ങൾ ഒന്നിന് പിറകെ ഒന്നായി…

2 hours ago

തെറ്റുകള്‍ പറ്റുമ്പോള്‍ അതെങ്ങനെ ശരിയാക്കണമെന്ന് പറഞ്ഞ് തരാന്‍ ആള്‍ക്കാര്‍ ഉണ്ടായിരുന്നില്ല, റബേക്ക

മലയാളികള്‍ക്ക് സുപരിചിതയായാണ് നടി റബേക്ക സന്തോഷ്. ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് റബേക്ക സന്തോഷ് താരമായി മാറുന്നത്. കസ്തൂരിമാന്‍ എന്ന പരമ്പരയിലെ കാവ്യ…

3 hours ago