റെക്കോർഡ് നേട്ടവുമായി മരക്കാരിന്റെ ഹാഷ്ടാഗ്, നേട്ടം ആഘോഷമാക്കി ആരാധകർ

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ആണ് കുഞ്ഞാലി മരക്കാർ, മാർച്ചിൽ റിലീസിന് ഒരുങ്ങുന്ന സിനിമ അതിന്റെ അവസാന നിർമ്മാണ ഘട്ടത്തിലാണ്‌, മലയാളത്തിനൊപ്പം തമിഴ്,തെലുങ്ക്,ഹിന്ദി ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിനെത്തുന്നുണ്ട്. വമ്പൻ താരനിര അണിനിരക്കുന്ന ചിത്രം മലയാളത്തിലെ എല്ലാ സിനിമകൾഉടെയും റെക്കോർഡ് തകർക്കാൻ വേണ്ടി ആണ് ഒരുങ്ങുന്നത്, ന്യൂ ഇയർ ഗിഫ്റ്റായി മരക്കാരുടെ മരക്കാറിന്റെ ഫസ്റ്റലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയിരുന്നു, മോഹൻലാലിൻറെ കഥാ പാത്ത്രത്തെ കാണിച്ച് കൊണ്ടുള്ള പോസ്റ്റർ ആയിരുന്നു പുറത്തു വിട്ടത്, പോസ്റ്റർ പുറത്തിറങ്ങി നിമിഷ നേരം കൊണ്ട് സോഷ്യൽ മീഡിയയിൽ വാൻ തരംഗം ആണ് സൃഷ്ട്ടിച്ചത്, ട്വിറ്ററില്‍ പുതിയ ഹാഷ്ടാഗുണ്ടാക്കികൊണ്ടാണ് മരക്കാര്‍ ഫസ്റ്റ്‌ലുക്ക് ആരാധകര്‍ ആഘോഷിച്ചത് #MarakkarFirstLook എന്ന ഹാഷ്ടാഗാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിക്കുന്നത്. 24 മണിക്കൂര്‍ കൊണ്ട് 100.2k ട്വീറ്റുകളാണ് ഈ ഹാഷ്ടാഗില്‍ ട്വിറ്ററില്‍ വന്നിരിക്കുന്നത്. ഇതോടെ മോളിവുഡില്‍ എറ്റവും കൂടുതല്‍

ട്വീറ്റുകള്‍ ലഭിച്ച ഫസ്റ്റ്ലുക്ക് ഹാഷ്ടാഗായും മരക്കാര്‍ മാറി.യുദ്ധകളത്തില്‍ കുതിരപ്പുറത്തേറി നില്‍ക്കുന്ന മരക്കാറെയാണ് പോസ്റ്ററില്‍ കാണുന്നത്. മോഹന്‍ലാല്‍ ആരാധകര്‍ക്കുള്ള ന്യൂ ഇയര്‍ സമ്മാനം തന്നെആയിരുന്നു, ഈ പോസ്റ്റര്‍ എന്ന് അഞ്ച് ഭാഷകളിലായി 5000 തിയേറ്ററുകളില്‍ 2020 മാര്‍ച്ച് 26 ന് സിനിമ റിലീസ് ചെയ്യും, മോഹൻലാലിൻറെ കൈയ്പ്പടയിൽ ഉള്ള പുതുവത്സര ആശംസകളും സിനിമയെ കുറിച്ചുള്ള ഒരു വാഗ്ദാനവും പോസ്റ്ററിന്റെ ഒരു ഭാഗത്ത് ഉണ്ട്, 2020ൽ തന്റെ പ്രേക്ഷകർക്ക് ഉള്ള ഒരു ദൃഷ്യ വിരുന്നായിരിക്കും മരക്കാർ എന്ന് മോഹൻലാൽ വാഗ്ദാനം ചെയ്യുന്നു, തന്റെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ചിത്രമാണിതെന്നും ലാല്‍ പറയുന്നുണ്ട്.പ്രിയദര്‍ശനാണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. ഒപ്പം എന്ന ചിത്രത്തിന്റെ

വിജയത്തിന് ശേഷം ലാലും പ്രിയനും ഒന്നിയ്ക്കുന്ന ചിത്രമാണ് മരയ്ക്കാര്‍; അറബിക്കടലിന്റെ സിംഹം. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിയ്ക്കുന്നത് ലാലിനൊപ്പം മകൻ പ്രണവും, കീർത്തിസുരേഷ്, സുനില്‍ ഷെട്ടി, അര്‍ജ്ജുന്‍ സര്‍ജ്ജ, പ്രഭു,നെടുമുടി വേണു, മുകേഷ്, സിദ്ധിഖ്, സുഹാസിനി, ഫാസില്‍, രണ്‍ജി പണിക്കര്‍, ഇന്നസെന്റ്, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങിയ വാൻ താര നിരകൾ ഈ സിനിമയിൽ അണി നിരക്കുന്നു

Krithika Kannan