വീട്ടിലേക്ക് പുതിയ ഒരാൾ കൂടി എത്തി, ഏറെനാളായുള്ള സ്വപ്‍നം സഫലമായെന്ന് മറീന!

മലയാള സിനിമയ്ക്ക് ഏറെ പരിചിതമായ താരമാണ് മറീന. കുറച്ച് ചിത്രങ്ങളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളു എങ്കിലും ഏറെ ശ്രദ്ധ നേടിയ താരമാണ് മെറീന മൈക്കിൾ കുരിശിങ്കൽ. നിരവധി ആരാധകർ ഉണ്ട് താരത്തിന്, താൻ പിന്നിട്ട് വന്ന വഴികളെ പറ്റിയൊക്കെ നേരത്തെ മെറീന പറഞ്ഞിരുന്നു, ഒരുപാട് കഷ്ടപ്പാടുകൾ സഹിച്ചാണ് താരം ഒരു നടിയായി മാറിയത്. ചെറുതും വലുതുമായി ഒരുപാട് വേഷങ്ങൾ മെറീന ചെയ്തിട്ടുണ്ട്, ചെയ്ത വേഷങ്ങൾ ഒക്കെയും ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ വിശേഷം പങ്കുവെച്ചിരിക്കുകയാണ് മറീന. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് മറീന. തന്റെ വീട്ടിലേക്ക് ഒരു പുതിയ അഥിതി എത്തി എന്നാണ് താരം പറഞ്ഞത്.

ആദ്യമായി കാർ സ്വന്തമാക്കിയതിന് സന്തോഷത്തിൽ ആണ് മറീന ഇപ്പോൾ. ‘നിങ്ങളുടെ സ്വപ്നം പറക്കണം എന്നാണെങ്കില്‍ നിങ്ങള്‍ക്ക് വേണ്ടത് ചിറകുകള്‍ മാത്രമാണ്. ഇന്ന് രണ്ടും നേടി ഞാന്‍ അനുഗ്രഹീതയായിരിക്കുന്നു. ടാറ്റ നെക്‌സണ്‍ … എന്റെ ആദ്യത്തെ കാര്‍ … !!!’ എന്നാണ് ചിത്രം പങ്ക് വെച്ചു കൊണ്ട് താരം പറഞ്ഞത്. നിരവധി ആരാധകരും താരത്തിന് ആശംസകളുമായി എത്തിയിരിക്കുകയാണ്. ഈ കഴിഞ്ഞ ജനുവരിയിലാണ് ടാറ്റ നെക്‌സോണിന്റെ പരിഷ്‌കരിച്ച പതിപ്പ് വില്‍പ്പനക്കെത്തിയത്. ഇതിന്റെ പെട്രോള്‍ മോഡലിന് 10.24 ലക്ഷവും, ഡീസല്‍ മോഡലിന് 11.60 ലക്ഷവുമാണ് ഓൺറോഡ് പ്രൈസ്. എന്നാൽ ഇതിൽ ഏത് മോഡൽ ആണ് താരം സ്വന്തമാക്കിയതിന് ഇത് വരെ അറിയാൻ കഴിഞ്ഞില്ല. ജീവിതത്തിലെ ഏറ്റവും വലിയ ഒരു ആഗ്രഹം സഫലമായതിന്റെ സന്തോഷത്തിൽ ആണ് മറീന ഇപ്പോൾ. കാറിനൊപ്പം നിൽക്കുന്ന ചിത്രങ്ങളും താരം പങ്കുവെച്ചു.

വളരെ കഷ്ടപ്പാടുകൾ സഹിച്ചായിരുന്നു താനും അമ്മയും കഴിഞ്ഞതെന്നും കഷ്ടപ്പാടിന്റെ ഇടയിൽ നിന്നാണ് താൻ സിനിമയിലേക്ക് എത്തിയതെന്നും മറീന നേരുത്തെ തന്നെ പറഞ്ഞിരുന്നു. എന്നാൽ സിനിമയിൽ എത്തിയതിനു ശേഷം അതിനൊക്കെ വലിയ മാറ്റം ഉണ്ടായെന്നും താരം പറഞ്ഞിരുന്നു. ഇപ്പോഴും അഭിനയം ഇല്ലാത്ത സമയത്ത് താൻ തുണി തുന്നാൻ തന്റെ അമ്മയെ സഹായിക്കാറുണ്ടെന്നും മറീന വെളിപ്പെടുത്തിയിരുന്നു. രണ്ടാം പകുതി എന്ന ചിത്രത്തിൽ ആണ് മറീന ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. കൃഷ്ണജിത്ത് എസ് വിജയന്റെ സംവിധാനത്തിൽ മണികണ്ഠനും മറീനയുമാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.

Sreekumar

Recent Posts

വിജയിയും ഭാര്യയും തമ്മിൽ വേർപിരിഞ്ഞുവെന്ന് കഴിഞ്ഞ കുറച്ച് നാളുകളായി അഭ്യൂഹങ്ങൾ ഉണ്ട്

തൃഷയും വിജയുമാണ് തമിഴകത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സജീവ ചർച്ച. വിജയുടെ 50ാം പിറന്നാൾ ദിനത്തിൽ തൃഷ പങ്കുവെച്ച ഫോട്ടോയാണ്…

25 mins ago

സോഷ്യൽ മീഡിയയിൽ വിമർശനം ഉയർന്നപ്പോൾ ഇടവേള ബാബുവിന് വേണ്ടി താനടക്കം ആരും ശബ്ദമുയർത്തിയില്ല

കാൽനൂറ്റാണ്ടിലധികം താരസംഘടനയെ നയിച്ച  ഇടവേള ബാബു ജനറൽ  സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത് പലർക്കും ഇപ്പോഴും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. വളരെ വിഷമത്തോടെയാണ്…

34 mins ago

മീര ജാസ്മിനെ കുറിച്ച് മനസ്സ് തുറന്നു ശ്രീകാന്ത്

മീര ജാസ്മിൻ ഒരു കോമ്പ്ളിക്കേറ്റഡ് താരമാണെന്ന് പറയുകയാണ് തമിഴ് നടൻ ശ്രീകാന്ത്. ഈയിടെ ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ്…

43 mins ago

മോഹൻലാലിന്റെ സിനിമ തെരഞ്ഞെടുപ്പുകളിൽ ചില വിമർശനങ്ങൾ ഉയരുന്നുണ്ട്

മലയാളസിനിമയിലെ ക്രോഡഡ് പുള്ളറാണ് മോഹൻലാൽ . ആരാധകർ ഏറെയുള്ള മോഹൻലാലിന്റെ പല സിനിമകൾക്കും വലിയ റിപ്പീറ്റ് വാല്യൂവുണ്ട്. പക്ഷെ ഈയടുത്ത…

56 mins ago

15 വർഷമായ മിസ്സിം​ഗ് കേസ്, ഒറ്റ ഊമക്കത്തിൽ തെളിഞ്ഞത് ക്രൂര കൊലപാതകം; മൃതദേഹം സെപ്റ്റിക് ടാങ്കിൽ

ആലപ്പുഴ: 15 വർഷം മുമ്പു നടന്ന സംഭവത്തിൻറെ ചുരുളഴിഞ്ഞതോടെ ഞെട്ടലിൽ ഒരു നാട്. സെപ്റ്റിക് ടാങ്കിൽ ഒരു യുവതിയുടെ മൃതദേഹമെന്ന…

3 hours ago

വായിലെ ദുർഗന്ധം അകറ്റി ഫ്രഷാകാം, പക്ഷേ മൗത്ത് വാഷ് എല്ലാ ദിവസവും ഉപയോ​ഗിക്കുന്നവരാണോ, ഇക്കാര്യം ശ്രദ്ധിക്കൂ…

വായ് നാറ്റത്തെ ചെറുക്കാനും വായിലെ ബാക്ടീരിയ കുറയ്ക്കാനുമെല്ലാം ഉപയോ​ഗിക്കുന്നതാണ് മൗത്ത് വാഷ്. ആന്റി ബാക്ടീരിയൽ മൗത്ത് വാഷ് ഉപയോഗിച്ചാൽ വായിലെ…

4 hours ago