സംവിധായകൻ മാരി സെൽവരാജും ധ്രുവ് വിക്രമും ഒന്നിക്കുന്നതായുള്ള വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ഇപ്പോള്‍ ചിത്രം ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടിരിക്കുകയാണ്. ധ്രുവ് വിക്രം നായകനാകുന്ന മാരി സെൽവരാജ് ചിത്രത്തിൽ നായികയാകുന്നത് മലയാളിയായ അനുപമ പരമേശ്വരനാണ്. നീലം സ്റ്റുഡിയോസിന്റയും അപ്പ്ളോസ് സോഷ്യലിന്റെയും ബാനറിൽ സംവിധായകൻ പാ രഞ്ജിത്, അദിതി, ആനന്ദ് എന്നിവർ ചേർന്നാണ് നിർമാണം.
സിനിമയുടെ ചിത്രീകരണത്തിന്റെ ആദ്യ ഷെഡ്യൂൾ തൂത്തുക്കുടിയിലാണ് ആരംഭിക്കുക. തമിഴ്നാട്ടിലെ ഉൾനാടൻ ഗ്രാമങ്ങളിൽ നിന്ന് ഒടുവിൽ രാജ്യത്തിന്റെ പരമോന്നത കായിക ബഹുമതി നേടിയ ഒരു കായിക താരത്തിന്റെ യഥാർത്ഥ ജീവിത കഥയാണ് മാരി സെല്‍വരാജ് വെള്ളിത്തിരയിൽ എത്തിക്കുന്നത്.
സൈറൻ എന്ന സിനിമയ്ക്ക് ശേഷം അനുപമ തമിഴിൽ അഭിനയിക്കുന്ന ചിത്രമാണിത്. നടിയുടെ കരിയറിലെ നാലാമത്തെ തമിഴ് ചിത്രം കൂടിയാണ് ഇത്. അനുപമ പ്രതിഫലം വര്‍ധിപ്പിച്ചതായുള്ള വാര്‍ത്തകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്ത് വന്നിരുന്നു.
പരസ്പരസ്നേഹത്തിനും വിശ്വാസത്തിനും ഒപ്പംതന്നെ സന്തോഷകരമായ ലൈംഗികജീവിതത്തിനും വലിയ പ്രാധാന്യമുണ്ട്. ശരീരത്തിനും മനസിനും ഒരുപോലെ സന്തോഷം നൽകുന്ന ലൈംഗികത ചിലപ്പോൾ അപകടകരവുമാണ്.…
പലരും ഒന്നോ രണ്ടോ വർഷം ഉപയോഗിച്ച ശേഷം ഫോണുകൾ അപ്ഗ്രേഡ് ചെയ്യാറുണ്ട്. പക്ഷേ അങ്ങനെ ചെയ്യാത്തവരുമുണ്ട്. കേടാകുന്നത് വരെ ഫോൺ…
കഴിഞ്ഞ ദിവസമായിരുന്നു മലയാള സിനിമയ്ക്ക് ഏറ്റവും പ്രിയങ്കരിയായ നടിമാരില്‍ ഒരാളായ ജയഭാരതിയുടെ ജന്മദിന൦, നടിയെ കുറിച്ചും അവര്‍ ജീവൻ പകർന്ന…
ഗായിക അമൃത സുരേഷുമായുള്ള ബാലയുടെ പ്രണയ വിവാഹം വേർപിരിയലിൽ ആണ് അവസാനിച്ചത്. പിന്നാലെ തുടരെ ആരോപണ പ്രത്യാരോപണങ്ങൾ നിരവധി വന്നിരുന്നു.…
നവാഗതനായ അരുൺ വെൺപാലയുടെ കഥയും , സംവിധാനവും, സംഗീത സംവിധാനവും നിർവഹിച്ച ഹൊറർ ഇവെസ്റ്റിഗേഷൻ ചിത്രം കർണ്ണികയിലെ രണ്ടാമത്തെ വീഡിയോ…
ചലച്ചിത്ര നടിയും റേഡിയോ ജോക്കിയുമായ മീര നന്ദന് വിവാഹിതയായി. ലണ്ടനില്‍ അക്കൗണ്ടന്റായ ശ്രീജുവാണ് വരൻ. രാവിലെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു…