തമിഴില്‍ വീണ്ടും അമ്പരിപ്പിക്കാൻ മലയാളി നടി, നായകനായി ധ്രുവ് വിക്രം; പുതിയ മാരി സെല്‍വരാജ് ചിത്രം

സംവിധായകൻ മാരി സെൽവരാജും ധ്രുവ് വിക്രമും ഒന്നിക്കുന്നതായുള്ള വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ഇപ്പോള്‍ ചിത്രം ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടിരിക്കുകയാണ്. ധ്രുവ് വിക്രം നായകനാകുന്ന മാരി സെൽവരാജ് ചിത്രത്തിൽ നായികയാകുന്നത് മലയാളിയായ അനുപമ പരമേശ്വരനാണ്. നീലം സ്റ്റുഡിയോസിന്റയും…

സംവിധായകൻ മാരി സെൽവരാജും ധ്രുവ് വിക്രമും ഒന്നിക്കുന്നതായുള്ള വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ഇപ്പോള്‍ ചിത്രം ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടിരിക്കുകയാണ്. ധ്രുവ് വിക്രം നായകനാകുന്ന മാരി സെൽവരാജ് ചിത്രത്തിൽ നായികയാകുന്നത് മലയാളിയായ അനുപമ പരമേശ്വരനാണ്. നീലം സ്റ്റുഡിയോസിന്റയും അപ്പ്ളോസ് സോഷ്യലിന്റെയും ബാനറിൽ സംവിധായകൻ പാ രഞ്ജിത്, അദിതി, ആനന്ദ് എന്നിവർ ചേർന്നാണ് നിർമാണം.

സിനിമയുടെ ചിത്രീകരണത്തിന്റെ ആദ്യ ഷെഡ്യൂൾ തൂത്തുക്കുടിയിലാണ് ആരംഭിക്കുക. തമിഴ്‌നാട്ടിലെ ഉൾനാടൻ ഗ്രാമങ്ങളിൽ നിന്ന് ഒടുവിൽ രാജ്യത്തിന്റെ പരമോന്നത കായിക ബഹുമതി നേടിയ ഒരു കായിക താരത്തിന്‍റെ യഥാർത്ഥ ജീവിത കഥയാണ് മാരി സെല്‍വരാജ് വെള്ളിത്തിരയിൽ എത്തിക്കുന്നത്.

സൈറൻ എന്ന സിനിമയ്‌ക്ക് ശേഷം അനുപമ തമിഴിൽ അഭിനയിക്കുന്ന ചിത്രമാണിത്. നടിയുടെ കരിയറിലെ നാലാമത്തെ തമിഴ് ചിത്രം കൂടിയാണ് ഇത്. അനുപമ പ്രതിഫലം വര്‍ധിപ്പിച്ചതായുള്ള വാര്‍ത്തകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്ത് വന്നിരുന്നു.